കുണ്ടറ. മാനസികാസ്വാസ്ഥ്യം ഉള്ള ആളുണ്ടാക്കിയ പൊല്ലാപ്പില്‍ പൊലീസും ഫയര്‍ഫോഴ്‌സും വലഞ്ഞു. പടപ്പക്കര സ്വദേശി ജോസ് ആണ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും വട്ടം കറക്കിയത്. ജോസിനെ ആശുപത്രിയിലാക്കാന്‍ വീട്ടുകാര്‍ സഹായമഭ്യര്‍ഥിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പൊലീസിനെക്കണ്ട് ജോസ് ഭയന്നു ഓടി അഷ്ടമുടിക്കായലില്‍ചാടി, കായലിന്റെ നടുവിലേക്ക് നീന്തിപ്പോയ ഇയാളെ കരയിലെത്തിക്കാന്‍ പൊലീസ് അഗ്നിശമനസേനയുടെ സഹായം തേടി. ഡിങ്കിയുമായിി എത്താന്‍ സ്‌കൂബാ ടീമിനെ തേടി കൊല്ലത്തിനു വിളിച്ചെങ്കിലും അവര്‍ മറ്റൊരു രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കയായിരുന്നു. അതിനിടെ ജോസിനെ കായലില്‍ തുഴഞ്ഞെത്തി പിടിക്കാന്‍ ശ്രമിച്ച സംഘത്തെ ഇയാള്‍ ആക്രമിച്ച് അകറ്റി. ശാസ്താംകോട്ട നിന്നും എത്തിയ സ്‌കൂബാ ടീം കായലിലിറങ്ങി മറ്റുള്ളവരുടെ കൂടി സഹായത്തില്‍ ഇയാളെ വളഞ്ഞു പിടികൂടി കരയിലെത്തിച്ചു.
ശാസ്താംകോട്ട നിലയത്തിലെ എഫ്ആര്‍ഒ രാജേഷ് എന്നിവരും കുണ്ടറ സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ് കുട്ടി,എഎസ്ടിഒ വിജയകുമാർ, എസ്എഫ്ആര്‍ഒ മനുരാജ് കുണ്ടറ നിലയത്തിലെ എഫ്ആര്‍ഒ ജൂബിന്‍, അനില്‍ദേവ്, എച്ച്ജി സുരേഷ് കുമാർഎന്നിവരുടെ നേതൃത്വത്തിൽ എഫ്ആര്‍ഒ ശ്രീജു, അരുണ്‍ഗോപി, എഫ്ആര്‍ഒ ഷാജഹാന്‍, ശാസ്താംകോട്ട നിലയത്തിലെ എച്ച് ജി ശ്രീകുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു