കൊല്ലം രൂപതയുടെ പുതിയ വികാരി ജനറല്‍

Advertisement

കൊല്ലം:കൊല്ലം രൂപതയുടെ എപ്പിസ്കോപ്പൽ വികാരിയും ക്വയിലോൺ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ഡയറക്ടറുമായ റവ. മോൺ.ഡോ. ബൈജു ജൂലിയാൻ കൊല്ലം രൂപതയുടെ പുതിയ വികാരി ജനറലായി നിയമിതനായി. രൂപതയുടെ സാമൂഹിക മേഖലകളിൽ പ്രത്യേകിച്ച് തീരദേശ മേഖലയിലെ മത്സ്യതൊഴിലാളി ക്ഷേമത്തിനും നിർധനരായ വിധവകളുടെ പുരോഗതിയ്ക്കുമായി ക്വയിലോൺ സോഷ്യൽ സർവ്വീസ് സൊസൈറ്റി മുഖേന പ്രവർത്തിച്ചു വരികയായിരുന്നു. രൂപതയുടെ എപ്പിസ്കോപ്പൽ വികാരി എന്ന നിലയിൽ രൂപതാദ്ധ്യക്ഷനോടൊപ്പം രൂപതയുടെ ആത്മീയവും ഭൗതികവുമായ വളർച്ച ലക്ഷ്യമിട്ട് പ്രവർത്തിക്കുകയായിരുന്നു.

1998 ഫെബ്രുവരി 21 ന് റോമിൽ വൈദിക പട്ടം സ്വീകരിച്ച ഇദ്ദേഹം ധാർമിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടർന്ന് ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ പ്രൊഫസറായും, എറണാകുളം പി ഓ സി, കളമശ്ശേരി ജ്യോതിർഭവൻ, ബാംഗ്ലൂർ സെന്റ് പീറ്റേഴ്സ് സെമിനാരി എന്നിവിടങ്ങളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം വേളാങ്കണ്ണിമാതാ തീർത്ഥാടന റെക്ടർ, കൊട്ടിയം വികാരി, ക്രിസ്തുജ്യോതിസ് ആനിമേഷൻ സെന്റർ ഡയറക്ടർ, പാസ്റ്ററൽ സെന്റർ ഡയറക്ടർ, വിധവ കൂട്ടായ്മ ഡയറക്ടർ, ഫാത്തിമാതാ തീർത്ഥാലയം റെക്ടർ, ബിസിസി ഡയറക്ടർ, ദൈവദാസൻ ബിഷപ്പ് ജെറോം നാമകരണ സമിതിയുടെ പോസ്റ്റലേറ്റർ എന്ന നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.