കൊട്ടാരക്കര ഗവ. നഴ്‌സിംഗ് കോളേജ് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര ഗവ. നഴ്‌സിംഗ് കോളേജ് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എസ്.ആര്‍. രമേശ് അധ്യക്ഷനായ ചടങ്ങില്‍ സീ പാസ് ഡയറക്ടര്‍ പി. ഹരികൃഷ്ണന്‍, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്. പ്രശോഭ, ആര്‍. പ്രശാന്ത്, ബിന്ദു.ജി.നാഥ്, വി.കെ. ജ്യോതി, ബിജു എബ്രഹാം, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സന്‍ വനജ രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്റ് അഡ്വാസ്ഡ് സ്റ്റഡീസ് എന്ന സര്‍ക്കാര്‍ നിയന്ത്രിത സൊസൈറ്റിയുടെ മേല്‍നോട്ടത്തിലാണ് കോളേജ് പ്രവര്‍ത്തിക്കുക