അഖിലേന്ത്യാ സഹകരണ വാരാഘോഷം-കുന്നത്തൂർ താലൂക്ക്‌ തല ഉദ്ഘാടനം വിളംബര റാലിയോടെ ശാസ്താംകോട്ടയിൽ നടന്നു

Advertisement

ശാസ്താംകോട്ട :അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായുള്ള കുന്നത്തൂർ താലൂക്ക്‌ തല വാരാഘോഷം ശാസ്താംകോട്ട ജമിനി ഹൈറ്റ്സിൽ കോവൂർ കുഞ്ഞുമോൻ എം എൽ എ യുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വച്ച് മുൻ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.ടി. മോഹനൻ സ്വാഗതവും അസിസ്റ്റന്റ് രജിസ്ട്രാർ ജെ. ശോഭന നന്ദിയും പറഞ്ഞു. സമ്മേളനത്തിൽ കാരുവള്ളി ശശി മുഖ്യ പ്രഭാഷണം നടത്തി. എം. ഗംഗാധരകുറുപ്പ് വിശിഷ്ട അതിഥിയായിരുന്നു. 100 വർഷം പൂർത്തീകരിച്ച സഹകരണ സംഘത്തിനുള്ള പ്രശസ്തി പത്രം ഐവർകാല സംഘം പ്രസിഡന്റ് അനിൽ കാരക്കാട്ടിന് നൽകി ആദരിക്കുകയും പ്രസംഗ പ്രബന്ധ മത്സരവിജയികൾക്കുള്ള അവാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങൾ ആയ തുണ്ടിൽ നൗഷാദ്, വൈ. ഷാജഹാൻ എന്നിവർ നിർവഹിക്കുകയും ചെയ്തു.

പഞ്ചായത്ത്‌ പ്രസിഡന്റ് ആർ. ഗീത, സംഘം പ്രസിഡന്റുമാരായ റ്റി. ആർ. ശങ്കരപ്പിള്ള, കെ. കെ. രവികുമാർ, കെ. കൃഷ്ണൻ കുട്ടി നായർ, ബിന്ദു ശിവൻ, കല്ലട ഗിരീഷ്, തുളസീധരൻ പിള്ള, കുറ്റിയിൽ നിസ്സാം, എസ്. ലീല, സർക്കിൾ യൂണിയൻ അംഗങ്ങൾ ആയ കെ. കുമാരൻ, ജി. പ്രിയദർശിനി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സഹകരണ മേഖല -പ്രതിസന്ധികളും അതിജീവനവും എന്ന സെമിനാറിന്റെ ഉത്ഘാടനം ഫാമിങ് കോർപറേഷൻ ചെയർമാൻ കെ. ശിവശങ്കരൻ നായർ നിര്‍വഹിച്ചു. സർക്കിൾ യൂണിയൻ ചെയർമാൻ അഡ്വ.ടി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഓഡിറ്റ്. എസ്. സജിത്ത് സ്വാഗതം പറഞ്ഞു. ശാസ്താംകോട്ട കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എം. വി. ശശികുമാരൻ നായർ സെമിനാറിന്റെ മോഡറേറ്ററായി. സൈക്കോളെക്‌സ്‌ ഫൌണ്ടേഷൻ ഡയറക്ടർ എസ്. രാധാകൃഷ്ണൻ വിഷയാവതരണം നടത്തി. സർക്കിൾ യൂണിയൻ അംഗങ്ങൾ ആയ എസ്. അജയഘോഷ്. പ്രൊഫ. കേശവചന്ദ്രൻ നായർ, സംഘം പ്രസിഡന്റ് മാരായ ബി. ബിനോയ്‌, എസ്. സുഭാഷ്, ബി. ബിനീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അസിസ്റ്റന്റ് രജിസ്ട്രാർ വാലുവേഷൻ. എം. ശ്രീവിദ്യ നന്ദി പറഞ്ഞു.

സമ്മേളനത്തിന് മുന്നോടിയായി സർക്കിൾ യൂണിയൻഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച വിളംബര ഘോഷയാത്ര സർക്കിൾ യൂണിയൻ അംഗം ആയ ബി. വിജയമ്മ ഫ്ളാഗ്ഓഫ് ചെയ്തു. കൊല്ലം ജോയിന്റ് രജിസ്ട്രാർ ജനറൽ അബ്ദുൽ ഹാലിം പതാക ഉയർത്തി. സൂപ്രണ്ട് രതീഷ് പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു. യുണിറ്റ് ഇൻസ്‌പെക്ടർ മാരായ സന്തോഷ്‌, ആർ. ബിന്ദു , പുഷ്പ സെയില്‍ ഓഫിസര്‍മാരായ റോബിന്‍, ഷിബു എന്നിവർ നേതൃത്വം നൽകുകയും ചെയ്തു

Advertisement