മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ കുടുംബശ്രീ സംരംഭക സദസ്സ്
മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തും കുടുംബശ്രീ സി ഡി എസും കാനറാ ബാങ്കും സംയുക്തമായി സoഘടിപ്പിച്ചു. കുടുംബശ്രീ സംരംഭക സദസ്സിൽ 485 കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് 1000 ൽ പരം കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു. ഈ ചടങ്ങിൽ ലിജി .എസ്(ഡിവിഷണൽ മാനേജർ കാനറാ ബാങ്ക്) സ്വാഗതം ആശംസിക്കുകയും കൃഷ്ണകുമാർ(റീജണൽ ഹെഡ് കാനറാ ബാങ്ക് കൊല്ലം) അദ്ധ്യക്ഷത വഹിക്കുകയും പി.എം. സെയ്ദ് മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുകയും മുഖ്യ പ്രഭാക്ഷണം എസ്. പ്രേംകുമാർ(SLBC കൺവീനർ& ജനറൽ മാനേജർ കാനറാ ബാങ്ക് സർക്കിൾ ഓഫീസ് തിരുവനന്തപുരം) നടത്തുകയും
വൈസ് പ്രസിഡന്റ് ബി. സേതു ലക്ഷ്മി. ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷീബാ സിജു വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, വാർഡു മെമ്പർ മാർ, CDS ചെയർപേഴ്സൺ ശ്രീമതി അമ്പിളി അജിത്, അസിസ്റ്റന്റ് സെക്രട്ടറി ശ്രീ സിദ്ധിഖ്, Y, എ ഡി എം സി അനീസ( കുടുംബശ്രീ ജില്ലാ മിഷൻ കൊല്ലം) എന്നിവർ ആശംസകൾ അർപ്പിക്കുകയും കൃതജ്ഞത സന്ധ്യ. എൽ.(സീനിയർ മാനേജർ കാനറാ ബാങ്ക്, മൈനാഗപ്പള്ളി) രേഖപ്പെടുത്തുകയും ചെയ്തു