കോളേജ് റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണം, ബിഎംഎസ് ശാസ്താംകോട്ട മേഖലാ സമ്മേളനം

Advertisement

ശാസ്താംകോട്ട. ബിഎംഎസ് ശാസ്താംകോട്ട മേഖലാ സമ്മേളനം നടന്നു. താലൂക്ക് ആസ്ഥാനത്തെ ഭരണ സിരാ കേന്ദ്രങ്ങളിലേക്കുള്ള കോളേജ് റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്ന് പ്രതിനിധി സമ്മേളനം പാസാക്കിയ പ്രമേയം അവശ്യപ്പെട്ടു. താലൂക്ക് ഓഫീസും കോടതിയും കോളേജും ഹസ്റ്റ് ഹൗസും അടക്കം മിക്ക സർക്കാർ ഓഫീസുകളിലും പോകേണ്ടത് ഈ റോഡ് മാർഗ്ഗമാണ്. അടിയന്ത്രിരമായി പൊതുമരാമത്തുവകുപ്പ് റോഡ് നന്നാക്കിയില്ലങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് ബിഎംഎസ് രൂപം നൽകുമെന്ന് ബിഎംഎസ് മേഖലാ നേതൃത്വം അറിയിച്ചു.
പുതിയ ഭാരവാഹികളായി എം.എസ് ജയചന്ദ്രൻ (പ്രസിഡൻ്റ്) ബിനോയ് ജോർജ് (സെക്രട്ടറി) തുടങ്ങി പതിനൊന്ന് അംഗ മേഖലാസമിതെയെയും തെരഞ്ഞെടുത്തു.
ബിഎംഎസ് ജില്ലാ സെക്രട്ടറി സനൽകുമാർ പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്തു.എം.എസ് ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹെവി മോട്ടോർ സംഘ് ജില്ലാ പ്രസിഡൻ്റ് ശിവരാജൻ മുഖ്യപ്രഭാഷണം നടത്തി.ഷിബു മുതുപിലാക്കാട്, മണികണ്ഠൻ തുടങ്ങയ വർ സംസാരിച്ചു.