കുണ്ടറയില്‍ അഞ്ചുവയസ്സുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചു വലിച്ചിഴച്ചു. ഇളമ്പള്ളൂര്‍ ഒന്നാംവാര്‍ഡ് ഏജന്റുമുക്കില്‍ സരോജ നിവാസില്‍ വികലാംഗയായ ഇന്ദുവിന്റെയും തലയ്ക്ക് ശസ്ത്രക്രിയ നടത്തി ചികിത്സയിലിരിക്കുന്ന പെയിന്റിംഗ് തൊഴിലാളിയായ തിലകന്റെയും മകന്‍ നീരജാണ് തെരുവ് നായ്ക്കളുടെ ക്രൂരകൃത്യത്തിന് ഇരയായത്.
ഇന്നലെ രാവിലെ 9.30നായിരുന്നു സംഭവം. വീടിനു വെളിയില്‍ കളിക്കാനായി പോയ നീരജിനെ ആറ് തെരുവ് നായകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ജനനേന്ദ്രിയത്തിലും കവിളിലും കഴുത്തിലും തുടങ്ങി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.