കൊട്ടാരക്കര: സ്‌കന്ദ ഷഷ്ഠിയോടനുബന്ധിച്ച് വിലങ്ങറ തൃക്കുഴിയൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ പാല്‍ക്കുട ഘോഷയാത്ര നടന്നു. രാവിലെ 11-ഓടെ വിലങ്ങറ ഇണ്ടിളയപ്പന്‍ സ്വാമി ക്ഷേത്രത്തില്‍ നിന്നും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് ആയിര കണക്കിന് ഭക്തര്‍ പാല്‍ക്കുടവുമായി ഘോഷയാത്രയായി എത്തി. 11.30ന് ക്ഷേത്രത്തില്‍ ഷഷ്ഠി പൂജ ആരംഭിച്ചു. വൈകിട്ട് 6.45ന് പുഷ്പ്പാഭിഷേകവും, 7 മണിയോടെ ഭസ്മാഭിഷേകത്തിനും ശേഷം ദീപാരാധനയോടെ ചടങ്ങുകള്‍ക്ക് പരിസമാപ്തിയായി.