കൊട്ടാരക്കര കിഴക്കേ തെരുവ് ഇരിങ്ങൂര്‍ മഹാവിഷ്ണുദേവ ക്ഷേത്രത്തില്‍ മോഷണം

Advertisement

കൊട്ടാരക്കര: തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള വെട്ടിക്കവല സബ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട കിഴക്കേതെരുവ് ഇരിങ്ങൂര്‍ അമ്മണംകോട് ശ്രീ മഹാവിഷ്ണുദേവ ക്ഷേത്രത്തില്‍ മോഷണം. ശ്രീ കോവിലിന്റെ കതക് പൊളിച്ചും ഓഫീസിന്റെയും ഗേറ്റിന്റെയും പൂട്ടുപൊളിച്ചുമാണ് മോഷണം നടത്തിയത്.
രാവിലെ ജീവനക്കാര്‍ മുന്‍വശത്തെ ഗേറ്റുതുറന്ന് അകത്തു കയറിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറന്‍സിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

Advertisement