കരുനാഗപ്പള്ളി. സാഹിത്യകാരനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായിരുന്ന കൈക്കുളങ്ങര സ്വാമിനാഥൻ പ്രഥമ കൈക്കുളങ്ങര സാമിനാഥൻ അനുസ്മരണ സമ്മേളനം സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.കവിയും സാഹിത്യകാരനും ലണ്ടൻ ബുക്സ് ഓഫ് റിക്കോർഡ്സ് ജേതാവുമായ ജികെ പിള്ള തെക്കടത്തിന് പ്രഥമ സ്വാമിനാഥൻ സ്മാരക പുരസ്കാരം എം എൽ എസമ്മാനിച്ചു. പ്രശസ്തിപത്രവും പുരസ്കാരവും 10001 രൂപ ക്യാഷ് പ്രൈസും അടങ്ങുന്നതാണ് അവാർഡ്.സജീവ് മാമ്പറ അധ്യക്ഷത വഹിച്ചു.കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു, , രാജീവ് മാമ്പറ,ജി മോഹൻ കുമാർ,ഡി മുരളീധരൻ, നജീബ് മണ്ണെൽ,കളീക്കൽമുരളി, മണപ്പള്ളി ഉണ്ണികൃഷ്ണൻ പൊന്നൻ, തുടങ്ങിയവർ സംസാരിച്ചു . തുടർന്ന് പ്രമുഖ കവികൾ കവിതകൾ അവതരിപ്പിച്ചു.