ശാസ്താംകോട്ട കോളേജ് ഇലക്ഷൻ; അനാവശ്യമായി പുറത്ത് നിന്നും കോളേജിൽ എത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ്

Advertisement

ശാസ്താംകോട്ട :ദേവസ്വം ബോർഡ് കോളേജിലെ കേരള യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷനുമായി ബന്ധപ്പെട്ട സർവകക്ഷി യോഗം നടന്നു. ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കുന്നത്തൂർ തഹസിൽദാർ ആർ.കെ സുനിൽ, കോളജ് പ്രിൻസിപ്പൽ ഡോ.കെ.സി പ്രകാശ്,ശാസ്താംകോട്ട സിഐ ശ്രീജിത്ത്,എസ്.ഐ
ഷാനവാസ്, വിവിധ രാഷ്ട്രീയ പാർട്ടി,വിദ്യാർത്ഥി സംഘടനാ നേതാക്കൾ പിടിഎ
ഭാരവാഹികൾ മുതലായവർ പങ്കെടുത്തു.ഇലക്ഷൻ പ്രചരണ പരിപാടികൾ, കൊട്ടിക്കലാശം,ഇലക്ഷൻ സമയത്ത് ഉണ്ടാകാൻ ഇടയുള്ള ക്രമസമാധാന പ്രശ്നങ്ങൾ,ഫ്ക്ലസിന്റെ അമിത ഉപയോഗം,പ്രകടനത്തിനിടെ ഉണ്ടാകുന്ന ഗതാഗത തടസ്സങ്ങൾ, എന്നിവയെ കുറിച്ച് ചർച്ച നടന്നു.

ഇലക്ഷൻ തലേ ദിവസമുള്ള കൊട്ടിക്കലാശം 11 മണി മുതൽ തുടങ്ങി ഉച്ചക്ക് ഒരു മണിക്ക് സമാപിക്കുന്നതിനും രണ്ട് ബോക്സുകൾ ഒരു വാഹനത്തിൽ എന്ന ക്രമത്തിൽ പരിമിതപ്പെടുതുന്നതിനും ഗതാഗത തടസ്സം ഉണ്ടാക്കാതെ പ്രകടനം ക്രമീകരിക്കുന്നതിന് സ്ഥലം നിശ്ചയിച്ചും കൊടിതോരണങ്ങളും ഫ്ലക്സുകളും പോളിംഗ് കഴിയുന്ന ഉടൻ തന്നെ വോട്ടെണ്ണലിന് മുൻപായി മാറ്റുന്നതിനും,ഇലക്ഷൻ മുൻപുള്ള പ്രകടനങ്ങളിൽ ഫ്ലക് ബോർഡ് ഒഴിവാക്കി പ്ലക്കാർഡുകൾ മാത്രമാക്കുന്നതിനും തീരുമാനിച്ചു.കോളജ് പ്രവേശനത്തിന് ഐഡൻ്റിറ്റി കാർഡ് നിർബന്ധമാക്കി.കോളേജിൽ പഠിക്കാത്തവരും മുൻപ് പഠിച്ചിരുന്നവരും പുറത്ത് നിന്നും എത്തുന്നവരും കോളേജിനുള്ളിൽ പ്രവേശിക്കുന്നത് യോഗത്തിൽ വ്യാപക പരാതിക്ക് ഇടയായി.എല്ലാ കക്ഷികളും ഒരേ പോലെ ഇക്കാര്യം എതിർത്തു.കോളേജിൽ സംഘർഷം ഉണ്ടാകുന്ന പ്രധാന കാരണം ഇത്തരത്തിൽ പുറത്ത് നിന്നും ഉള്ള ആളുകളുടെ സാനിധ്യം ആണെന്നും ആയതിനാൽ അനാവശ്യമായി പുറത്ത് നിന്നും കോളേജിൽ വരുന്നവർക്കെതിരെ കേസെടുക്കുന്നത് ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.

Advertisement