കണ്ണനല്ലൂര്‍.വഴക്കിന് മധ്യസ്ഥനായആളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം പ്രതി പിടിയില്‍
യി. ചേരിക്കോണം ചിറയില്‍ വീട്ടില്‍ മുനീര്‍(35) ആണ് കണ്ണനല്ലൂര്‍ പോലീസും ഡീന്‍സാഫ് ടീമും സംയുക്തമായി നടത്തിയ തിരച്ചിലില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായത്.
ചേരിക്കോണം ഷീബാമന്‍സിലില്‍ ഷാനവാസിനെയാണ് ഇയാള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഷാനവാസിന്‍റെ പിതാവ് നടത്തുന്ന ചായക്കടയുടെ മുന്നില്‍ വച്ച് മുനീറും മറ്റൊരാളുമായി വഴക്കുണ്ടായപ്പോള്‍ ഷാനവാസ് ഇരുവരേയും പിടിച്ച് മാറ്റുകയും സ്ഥലത്ത് നിന്നും പറഞ്ഞ് വിടുകയും ചെയ്യ്തു. ഈ വിരോധത്തില്‍ വീട്ടില്‍ പോയ ശേഷം കത്തിയുമായി തിരികെ എത്തിയ മുനീര്‍ ഷാനവാസിനെ മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഷാനവാസിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി സംഭവ ശേഷം ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ഡാന്‍സാഫ് ടീമും കണ്ണനല്ലൂര്‍ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ സംഭവം നടന്ന് 16 മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളെ പിടികൂടുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞിരുന്ന ഇടത്തുനിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പോലീസ് സംഘത്തിന്‍റെ പിടിയിലായത്. കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജയകുമാറിന്‍റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ മധുസൂദനന്‍, എസ്.സി.പി.ഒ സജി ,സി.പി.ഒ മാരായ പ്രമോദ്, മനോജ്, മനാഫ് എന്നിവര്‍ക്കൊപ്പം ഡി.സി.ബി എസ്.ഐ കണ്ണന്‍.പി യുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീം അംഗങ്ങളും അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.