കരുനാഗപ്പള്ളി. അന്തരിച്ച മുന്‍എംഎല്‍എയും സിപിഐ നേതാവുമായ ആര്‍ രാമചന്ദ്രന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. കൊച്ചിയില്‍ നിന്നും കൊല്ലത്ത് സിപിഐ ഓഫീസില്‍ എത്തിച്ച മൃതദേഹം വിലാപയാത്രയായി പിന്നീട് ചവറ പാര്‍ട്ടി ഓഫീസിലും കരുനാഗപ്പള്ളി പാര്‍ട്ടി ഓഫീസിലും സിവില്‍ സ്റ്റേഷനുമുന്നിലും പൊതു ദര്‍ശനത്തിന് വച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മണ്ഡലങ്ഹളിലെ ജനതതി ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തി. കല്ലേലിഭാഗത്ത് കുടുംബവീട്ടിലാണ് മൃതദേഹം ഇപ്പോഴുള്ളത്. രാവിലെ 10.30ന് സംസ്കാരം നടക്കും.
1952 ഒക്ടോബർ 15ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ കല്ലേലിഭാഗത്ത് കളത്തിൽ വീട്ടിൽ രാഘവൻ ഉണ്ണിത്താന്റെയും ഈശ്വരി യമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. വിദ്യാഭ്യാസ കാലത്ത് തന്നെ ഇടതുപക്ഷ രാഷ്ട്രിയ ആദർശങ്ങളിൽ ആകൃഷ്ടനായി എ.ഐ.എസ്.എഫ് ലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. എ ഐ എസ് എഫ് ജില്ലാ ഭാരവാഹിയും സംസ്ഥാന ജോ. സെക്രട്ടറിയുമായിരുന്നു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടിയും സംസ്ഥാന കമ്മറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 1978ൽ സി.പി.ഐ കരുനാഗപ്പള്ളി താലൂക്ക് കമ്മറ്റി സെക്രട്ടറിയായി 1982ൽ താലൂക്ക് കമ്മറ്റി വിഭജിച്ച് കരുനാഗപ്പള്ളി, ചവറ മണ്ഡലം കമ്മറ്റി സെക്രട്ടറിയായി. 2000 ൽ കരുനാഗപ്പള്ളി ഡിവിഷനിൽ നിന്നും കൊല്ലം ജില്ലാ പഞ്ചായത്തി ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി.2006 ൽ സിഡ്കോ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. 2012 മുതൽ 2016 വരെ സി.പി.ഐയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായി . സംസ്ഥാന കമ്മറ്റി അംഗവുമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൊല്ലം ജില്ലാ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. 2016ല്‍ നടന്ന തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. കരുനാഗപ്പള്ളിക്ക് ഒട്ടനവധി വികസന പദ്ധതികള്‍ സമ്മാനിച്ചത് ആര്‍ രാമചന്ദ്രനാണ്.