ഗുണ്ടാ ആക്ട് പ്രകാരം മൈനാഗപ്പള്ളി കടപ്പ സ്വദേശിയായ യുവാവിനെതിരെ നടപടി

Advertisement

ശാസ്താംകോട്ട. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെതിരെ ഗുണ്ടാ ആക്ട് പ്രകാരം നടപടി.മൈനാഗപ്പള്ളി കടപ്പ മുഖിൽ വീട്ടിൽ മുഹമ്മദ് സെയ്ദ് അൽകഹാർ(30) നെയാണ് കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിന് ഉത്തരവായത്.2019 ജനുവരി 9ന് രാത്രിയിൽ മൈനാഗപ്പള്ളിയിൽ ദമ്പതികൾ നടത്തുന്ന വിറക് കടയിലെത്തി അസഭ്യം പറയുകയും മർദ്ദിക്കുകയും തൊട്ടടുത്ത മാസം മൈനാഗപ്പള്ളിയിൽ
വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി സ്ത്രീയെയും മകനെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.ഇത്തരത്തിൽ വിവിധ സ്റ്റേഷനുകളിലായി 6 കേസ്സുകൾ ഇയ്യാൾക്കെതിരെയുണ്ട്.
ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫ് റൂറൽ എസ്.പി മുഖാന്തിരം ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് നടപടി ഉണ്ടായത്.

Advertisement