ആർ രാമചന്ദ്രന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടന്നു

Advertisement

കരുനാഗപ്പള്ളി.മുൻ എംഎൽഎയും സിപിഐയുടെ മുതിർന്ന നേതാവുമായ ആർ രാമചന്ദ്രന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നടന്നു. കല്ലേലി ഭാഗത്തെ വസതിയിൽ മന്ത്രിമാരായ ജി ആർ അനിൽ, ജെ ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ,സി ആര്‍ മഹേഷ് എംഎൽഎ, കോവൂർ കുഞ്ഞുമോൻ എം എൽ എ, എ എം ആരിഫ് എം പി തുടങ്ങിയ ജനപ്രതികളും വിവിധ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കന്മാരും നൂറുകണക്കിന് ബഹുജനങ്ങളം അദ്ദേഹത്തിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ എത്തിയിരുന്നു.

തുടർന്ന് പോലീസിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടന്നു. തുടർന്ന് കല്ലേരി ഭാഗം ജനതാ ഗ്രന്ഥശാലയ്ക്ക് സമീപം ചേർന്ന് അനുശോചന സമ്മേളനത്തിൽ സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ അധ്യക്ഷനായി. മുൻമന്ത്രി കെ ഇ ഇസ്മയിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സിപിഐ അസിസ്റ്റൻറ് സെക്രട്ടറിമാരായ കെ പ്രകാശ് ബാബു, വി പി സുനീർ, സി ആർ മഹേഷ് എംഎൽഎ, സി എൻ ചന്ദ്രൻ, സുജിത്ത് വിജയൻ പിള്ള എംഎൽഎ, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം സൂസൺ കോടി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി രാധാമണി, പി ആർ വസന്തൻ, കെ സി രാജൻ, പി കെ ബാലചന്ദ്രൻ, പി കെ ജയപ്രകാശ്, സി കെ ഗോപി, തൊടിയൂർ രാമചന്ദ്രൻ, വിജയമ്മ ലാലി തുടങ്ങിയവർ പങ്കെടുത്തു.

Advertisement