ശൂരനാട്:ശൂരനാട് തെക്ക് പള്ളിച്ചന്തയിൽ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം.
വീട്ടുപരിസരത്തെ തെങ്ങ് കത്തിനശിച്ചു.6 വീടുകളിലെ ഗൃഹോപകരണങ്ങളും തകർന്നു.വൈദ്യുതീകരണവും പാടെ തകർന്നിട്ടുണ്ട്.ആൽവിൻ വില്ലയിൽ തോമസ് കുട്ടിയുടെ വീട്ടുമുറ്റത്തെ തെങ്ങാണ് മിന്നലിൽ കത്തി നശിച്ചത്.മനു ഭവനത്തിൽ രഞ്ജു തോമസിന്റെ വീട്ടിൽ 5 ഫാനുകളും മെയിൻ സ്വിച്ചും തീ പിടിക്കുകയും വീടിനുള്ളിലെ ടൈലുകൾ ഇളകിമാറുകയും ചെയ്തു.

കൊച്ചു പുത്തൻ വീട്ടിൽ തമ്പാന്റെ വീട്ടിൽ മെയിൻ സ്വിച്ചും പാനൽ ബോർഡും സർവ്വീസ് കേബിളും ഫ്രിഡ്ജും കത്തി നശിച്ചു.അജീഷ് വില്ലയിൽ അച്ചൻ കുഞ്ഞിന്റെ വീട്ടിലെ ഇൻവർട്ടറും മറ്റു ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു.ഏകദേശം രണ്ടു ലക്ഷം രൂപയുടെ നാശമാണ് സംഭവിച്ചത്.