മുക്ക്പണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യ പ്രതി പിടിയില്‍

Advertisement

കൊല്ലം. ബീച്ച് റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്ക്പണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ കേസിലെ മുഖ്യ പ്രതിയും പോലീസ് പിടിയിലായി. കൊല്ലം, കണ്‍ടോണ്‍മെന്‍റ് സൗത്ത്, പുതുവല്‍ പുരയിടത്തില്‍ അനു രാജേന്ദ്രന്‍(29) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ മെയ് മാസം മുതല്‍ പല സമയങ്ങളിലായി പ്രതിയും കൂട്ട് പ്രതികളായ വിഷ്ണു, രേഷ്മ എന്നിവരും ചേര്‍ന്ന് കൊല്ലം ബീച്ച് റോഡിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്ക്പണ്ടം പണയം വച്ച് പത്ത് ലക്ഷത്തിലധികം തുക തട്ടിയെടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂട്ട് പ്രതികളായ വിഷ്ണു, രേഷ്മ എന്നിവരെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. ഒളിവില്‍ കഴിഞ്ഞു വന്ന മുഖ്യ പ്രതിയായ അനുവിനായുള്ള തെരച്ചില്‍ നടന്നു വരവെയാണ് ഇയാള്‍ പിടിയിലായത്. കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ വിഷ്ണു, മുരികേശ്, സി.പി.ഓ മാരായ അനു, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Advertisement