അമ്മു: രണ്ടാം പ്രസവം;കുട്ടികൾ മൂന്ന്

Advertisement

അഞ്ചൽ: ഒറ്റ പ്രസവത്തിൽ അമ്മുവിന് കുട്ടികൾ മൂന്ന്! ഒരാണും രണ്ട് പെണ്ണും. ഇടമുളയ്ക്കൽ പഞ്ചായത്തിലെ കൈപ്പള്ളി വാർഡിലെ ക്ഷീരകർഷകരായ തൊള്ളൂർ കാവും കോണത്ത് വീട്ടിൽ സുബൈർ കുട്ടി-സബീലാബീവി ദമ്പതികളുടെ അമ്മു എന്ന പശുവാണ് ഒറ്റ പ്രസവത്തിൽ മൂന്ന് കുട്ടികൾക്ക് ജന്മം നൽകിയത്.തിങ്കളാഴ്ച പകൽ രണ്ട് മണിയോടെയാണ് ആദ്യ കുട്ടിയെ പ്രസവിച്ചത്.തുടർന്ന് മൂന്നരയോടെയും നാലേകാലോടെയുമാണ് അടുത്ത കുട്ടികൾ പിറന്നത്.

അമ്മുവിൻ്റെ രണ്ടാമത്തെ പ്രസവ മാണിത്. ആദ്യ പ്രസവത്തിൽ ഒരു കുട്ടിയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ ധാരാളമായി സന്ദർശകരായെത്തുന്നുമുണ്ട്. മൂന്ന് കുട്ടികളും ആരോഗ്യത്തോടെയാണുള്ളത്. ആയൂർ മൃഗാശുപത്രിയിൽ നിന്നും അധികൃതരെത്തി പശുവിനും കുട്ടികൾക്കുമുള്ള പ്രസവാനന്തര ശുശ്രൂഷകൾ നൽകുകയുണ്ടായി.