കലോത്സവത്തിന്റെ മൂന്നാംദിനത്തിൽ വൈകിട്ടെത്തിയ മഴ അക്ഷരാർത്തത്തിൽ കാണികൾക്ക് രസംകൊല്ലിയായി മാറി. ഒപ്പം പല മത്സരാർത്ഥികളെയും വഴിയിലാക്കുകയും ചെയ്തു. ദൂരെയുള്ള വേദികളിൽ നിന്നും വേദികളിലേക്ക് മത്സരാർത്ഥികൾ പലരും എത്തിയത് മഴയിൽ കുതിർന്നായിരുന്നു. പ്രധാനവേദിക്കു മുന്നിലെ ദേശീയപാതയിൽ നിറഞ്ഞ വെള്ളക്കെട്ട് ഉണ്ടാക്കിയ ബുദ്ധിമുട്ട് വളരെയേറെയായിരുന്നു. ഓട നിർമ്മാണത്തിലുണ്ടായ അപാകതയാണ് വെള്ളക്കെട്ടിന് കാരണമായത്.