ശാസ്താംകോട്ട: വാശിയേറിയ മത്സരത്തിനും നീണ്ട മൂന്ന് വർഷത്തെ ഇടവേളയ്ക്കും ശേഷം ശാസ്താംകോട്ട കെ.എസ്.എം
ദേവസ്വം ബോർഡ് കോളേജ് യൂണിയൻ ഭരണം എസ്എഫ്ഐ തിരിച്ചു പിടിച്ചു.എന്നാൽ യൂണിയൻ ഭരണം കിട്ടിയെങ്കിലും മർമ്മ പ്രധാന സ്ഥാനങ്ങളിൽ കെ.എസ്.യു പാനലിൽ മത്സരിച്ചവർ വിജയിച്ചത് എസ്.എഫ്.ഐക്ക് തിരിച്ചടിയായി.തര്‍ക്കമുന്നയിച്ചതിനാൽ ഔദ്യോഗികമായി റിസൾട്ട് പ്രഖ്യാപിക്കാൻ കോളേജ് അധികൃതർ തയ്യാറായിട്ടില്ല.
റീ കൗണ്ടിങ് നടത്തണമെന്ന ആവശ്യം എസ്എഫ്‌ഐ ഉന്നയിച്ചിട്ടുണ്ട്.ഇത് സംബന്ധിച്ചുള്ള ചർച്ചകൾ ആരംഭിച്ചു.ചെയർപേഴ്സൺ,
ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലാണ് കെ.എസ്.യു പ്രതിനിധികൾ ജയിച്ചു കയറിയത്.5,8 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇരുവരും വിജയിച്ചത്.യു.യു.സി ഉൾപ്പെടെ മറ്റ് സ്ഥാനങ്ങളിൽ എസ്എഫ്ഐ പ്രതിനിധികളാണ് വിജയിച്ചത്.