ശാസ്താംകോട്ട -മൈനാഗപ്പള്ളി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് തകർന്നിട്ടും അധികൃതർക്ക് നിസ്സംഗത

Advertisement

ശാസ്താംകോട്ട: രണ്ട് പഞ്ചായത്തുകളുടെ അതിർത്തിയിലെ റോഡ് യാത്ര ദുരിതപൂർണ്ണം.മൈനാഗപ്പള്ളി ഐ.സി.എസ് ജംഗ്ഷന് സമീപം മുകളുംപുറത്ത് നിന്ന് ആരംഭിച്ച് പള്ളിശ്ശേരിക്കൽ തെറ്റിക്കുഴി ഭാഗത്തേക്ക് പോകുന്ന റോഡാണ് കാൽനട പോലും അസാധ്യമാകുന്ന തരത്തിൽ തകർന്ന് കിടക്കുന്നത്.


നിരവധി വാഹനങ്ങളും മറ്റ് യാത്രക്കാരും ദിനംപ്രതി കടന്ന് പോകുന്ന റോഡിൽ വലിയ കുഴികൾ തന്നെ രൂപപ്പെട്ട് കിടക്കുകയാണ്.റോഡിന്റെ തുടക്കഭാഗത്ത് 200 മീറ്ററോളം മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലാണ്.ഈ ഭാഗത്താണ് ഏറെ തകർന്ന് കിടക്കുന്നത്. ബാക്കി ഭാഗം ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലുമാണ്.ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന്റെ തുടക്കഭാഗത്തും തകർച്ച ഉണ്ടങ്കിലും തുടർന്ന് വലിയ കുഴപ്പമില്ല.റോഡ് തകർന്ന് കിടക്കുന്നതിനെ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്