കോൺഗ്രസ്സിന്റെ പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ചക്കുവള്ളിയിൽ

Advertisement

ശാസ്താംകോട്ട : കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തിൽ 26ന് ചക്കുവള്ളിയിൽ പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്തുവാൻ കോൺഗ്രസ്സ് ശാസ്താംകോട്ട,കുന്നത്തുർ ബ്ലോക്ക് സംയുക്ത നേതൃ യോഗം തീരുമാനിച്ചു.മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും.ഭരണിക്കാവിൽ നടന്ന നേതൃയോഗം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു.ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി.

Advertisement

ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ അധ്യക്ഷത വഹിച്ചു.കെപിസിസി അംഗം എം.വി ശശികുമാരൻ നായർ, കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ,മുൻ ബ്ലോക്ക് പ്രസിഡന്റ്മാരായ കെ.സുകുമാരൻ നായർ,തുണ്ടിൽ നൗഷാദ്,കല്ലട രമേശ്,കാരുവള്ളിൽ ശശി, കെ.കൃഷ്ണൻ കുട്ടി നായർ,പി.കെ രവി,പി.നൂർദീൻ കുട്ടി,കല്ലട ഗിരീഷ്,തോമസ് വൈദ്യൻ,രവി മൈനാഗപ്പള്ളി,പി.എം സെയ്ദ്, ഉമാദേവി തുടങ്ങിയവർ പ്രസംഗിച്ചു.