വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ നാടൻ രുചിപെരുമയുമായി ഭക്ഷ്യമേള

Advertisement

ശാസ്താംകോട്ട.വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ നാടൻ രുചിപെരുമയുമായി ഭക്ഷ്യമേള.:- വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിൽ നാടൻ വിഭവങ്ങളുടെ വൻ ശേഖരവുമായി വിദ്യാർഥികൾ ഭക്ഷ്യമേള നടത്തി. തികച്ചും ജങ്ക്ഫുഡ്‌ ഒഴിവാക്കി വീട്ടകങ്ങളിൽ തയാറാക്കിയ വിഭവങ്ങളാണ് ഭക്ഷ്യമേളയിൽ വിളമ്പിയത്. കപ്പ, ചേന, കാച്ചിൽ, കിഴങ്ങ്,നേന്ത്രക്കായ തുടങ്ങിയവ കൊണ്ടുള്ള വിവിധ ഭക്ഷ്യ വസ്തുക്കൾ, ഇളനീർ, സംഭാരം, വിവിധ പഴചാറുകൾ, മുതലുള്ള പാനീയങ്ങൾ, ഫ്രൂട്ട് സലാഡ് തുടങ്ങിയവ ഭക്ഷ്യമേളയുടെ മാറ്റുകൂട്ടി. സ്കൂൾ അങ്കണത്തിൽ നടന്ന മേള ശാസ്താംകോട്ട സെന്റ് തോമസ് പള്ളി വികാരി റവ : ഫാദർ മാത്യു പാറപ്ലാക്കൽ ഉൽഘാടനം ചെയ്തു.

സ്കൂൾ ചെയർമാൻ എ. എ. റഷീദ്, മാനേജർ വിദ്യാരംഭം ജയകുമാർ, വൈസ് ചെയർമാൻ സുബൈർ കുട്ടി, പ്രിൻസിപ്പൽ എസ്. മഹേശ്വരി, സീനിയർ പ്രിൻസിപ്പൽ ടി. കെ.രവീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പൽ ജെ. യാസിർഖാൻ, അക്കഡമിക് കോർഡിനേറ്റർ അഞ്ജനി തിലകം, പ്രീ പ്രൈമറി കോർഡിനേറ്റർ ഷിംന മുനീർ, അദ്ധ്യാപക പ്രതിനിധികളായ സാലിം, സന്ദീപ് ആചാര്യ, റാംകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി ദീപ എന്നിവർ മേളയുടെ നടത്തിപ്പിന് നേതൃത്വം നൽകി. എല്ലാവർഷത്തെയും പോലെ ഇതിലൂടെ സമാഹരിച്ച ധനം സ്കൂൾ ചാരിറ്റി ഫണ്ടിലേക്ക് കൈമാറി.

Advertisement
Advertisement