ശാസ്താംകോട്ട:കെ.എസ്.യു എതിർപ്പ് ഉയർത്തിയതിനെ തുടർന്ന് ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ റീ കൗണ്ടിങ് ഉപേക്ഷിച്ചു.അന്തിമഫല പ്രഖ്യാപനം കോളേജ് അധികൃതർ നടത്തിയതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കും വിരാമമായി.വാശിയേറിയ മത്സരത്തിനും നീണ്ട മൂന്ന് വർഷത്തെ ഇടവേളയ്ക്കും ശേഷം ശാസ്താംകോട്ട കെ.എസ്.എം
ദേവസ്വം ബോർഡ് കോളേജ് യൂണിയൻ ഭരണം എസ്എഫ്ഐ തിരിച്ചു പിടിച്ചെങ്കിലും മർമ്മ പ്രധാന സ്ഥാനങ്ങളിൽ കെ.എസ്.യു പാനലിൽ മത്സരിച്ചവർ വിജയിച്ചത് തിരിച്ചടിയായി..കെഎസ്.യു പ്രതിനിധിയായ മീനാക്ഷിയാണ് ചെയർപേഴ്സൺ.ജനറൽ സെക്രട്ടറി,ചെയർപേഴ്സൺ സ്ഥാനങ്ങളിൽ പരാജയം നുണഞ്ഞതോടെ റീ കൗണ്ടിങ് നടത്തണമെന്ന ആവശ്യവുമായി എസ്എഫ്‌ഐ രംഗത്തെത്തി.
ആദ്യഘട്ടത്തിൽ കോളേജ് അധികൃതർ ഇതിനെ അനുകൂലിച്ചെങ്കിലും ശക്തമായ പ്രതിരോധം തീർത്ത്
കെഎസ്.യു രംഗത്തെത്തി.എസ്എഫ്‌ഐ വിജയിച്ച സ്ഥാനങ്ങളിൽ ഉൾപ്പെടെ മുഴുവനും റീ കൗണ്ടിങ് നടത്തണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു.ശാസ്താംകോട്ട ഡിവൈഎസ്പി നടത്തിയ ചർച്ചയിലും ഈ ആവശ്യവുമായി കെ.എസ്.യു ഉറച്ചു നിന്നു.തുടർന്നാണ് റിസൾട്ട് അംഗീകരിക്കാനും റീ കൗണ്ടിങ് എന്ന ആവശ്യം ഉപേക്ഷിക്കാനും എസ് എഫ്ഐ തയ്യാറായത്.വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കെ.എസ്.യുവും എസ് എഫ്.ഐ യും ശാസ്താംകോട്ട ടൗണിൽ പ്രകടനം നടത്തി.