കലാ കിരീടം കരുനാഗപ്പള്ളിക്ക്

Advertisement

62-ാമത് കൊല്ലം ജില്ലാ സ്‌കൂൾ കലോത്സവത്തിൽ കരുനാഗപ്പള്ളി ഉപ ജില്ലക്ക് കലാ കിരീടം.
870 പോയിന്റുകൾ നേടിയാണ് കരുനാഗപ്പള്ളിയുടെ കിരീട നേട്ടം. 788 പോയിന്റുമായി ചാത്തന്നൂരാണ് രണ്ടാംസ്ഥാനത്ത്. പൂനലൂർ (782) തൊട്ടുപിന്നിലുണ്ട്. കൊല്ലം (754), കുണ്ടറ (718), അഞ്ചൽ (702), കൊട്ടാരക്കര (701), ചടയമംഗലം (694), വെളിയം (682), കുളക്കട (679), ശാസ്താംകോട്ട (656), ചവറ (610) പോയിന്റുകളാണ് നേടിയത്.

യു.പി ജനറൽ വിഭാഗത്തിൽ 162 പോയിന്റുമായി വെളിയം ഒന്നാം സ്ഥാനം നേടി. ചടയമംഗലം 158 പോയിന്റുമായി രണ്ടാമതും തൊട്ടുപിന്നിൽ തന്നെ 156 പോയിന്റുകളോടെ കരുനാഗപ്പള്ളിയുമുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ 357 പോയിന്റുകളോടെ കരുനാഗപ്പള്ളി ഒന്നാം സ്ഥാനവും 336 പോയിന്റുകളോടെ ചാത്തന്നൂർ രണ്ടാം സ്ഥാനവും 316പോയിന്റുകളോടെ പുനലൂർ മൂന്നാം സ്ഥാനവും നേടി. ഹയർസെക്കൻഡറി ജനറൽ വിഭാഗത്തിൽ കരുനാഗപ്പള്ളി 357 പോയിന്റോടെ ഒന്നാം സ്ഥാനവും കുണ്ടറ, പുനലൂർ യഥാക്രമം , 318, 314 പോയിന്റുകളോടെ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. സംസ്‌കൃതോത്സവത്തിൽ യു.പി വിഭാഗത്തിൽ ചാത്തന്നൂർ (91) ഒന്നാം സ്ഥാനത്തെത്തി. 90 പോയിന്റുകൾ നേടി വെളിയം, കരുനാഗപ്പള്ളി ഉപജില്ലകൾ രണ്ടാംസ്ഥാനം പങ്കിടുകയായിരുന്നു. എച്ച്.എസ് വിഭാഗത്തിലും ചാത്തന്നൂർ ഒന്നാം സ്ഥാനം 95 പോയിന്റുകളോടെ സ്വന്തമാക്കി. 90 പോയിന്റുകളിൽ കുളക്കടയാണ് പിന്നിൽ. അറബിക് കലോത്സവത്തിൽ യു.പി വിഭാഗത്തിൽ 65 പോയിന്റുകളിൽ ചവറ ഒന്നാം സ്ഥാനത്തും 63 പോയിന്റുകളിൽ വെളിയം രണ്ടാം സ്ഥാനത്തും എത്തി. എച്ച്.എസ് വിഭാഗത്തിൽ 95 പോയിന്റുകൾ നേടി കരുനാഗപ്പള്ളിയും ശാസ്താംകോട്ടയും ഒന്നാം സ്ഥാനം പങ്കിട്ടു. 93 പോയിന്റുകളോടെ ചാത്തന്നൂരാണ് പിന്നിൽ. സ്‌കൂൾ തലത്തിൽ കരുനാഗപ്പള്ളി അയണിവേലികുളങ്ങര ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസാണ് മുന്നിൽ. 240 പോയിന്റുമായാണ് സ്കൂൾ മുന്നിലുള്ളത്. കുളക്കട വെണ്ടാർ എസ് വി.എം.എം എച്ച്.എസ്.എസ് 238 പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ്.ആതിഥേയരായ ഇളമ്പള്ളൂർ എസ്.എൻ.എസ്.എം എച്ച്.എസ് 234 പോയിന്റുകളോടെ മൂന്നാം സ്ഥാനം നേടി. സമാപനസമ്മേളനത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി സമ്മാനങ്ങൾ വിതരണം ചെയ്തു.

Advertisement