ഓച്ചിറ. നാടിൻ്റെ ഐശ്വര്യമായ കാർഷിക നന്മ തിരിച്ചു കൊണ്ടു വരാൻ സമൂഹം മുന്നോട്ട് വരണമെന്ന് പന്ന്യൻ രവീന്ദ്രൻ. പരബ്ര ഹ്‌മ ക്ഷേത്രത്തിലെ വ്യശ്ചികോത്സവത്തോടു അനുബന്ധിച്ചു നടത്തിയ കാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. വയലുകൾ നികത്തി കൊട്ടാരങ്ങൾ പോലുള്ള വീടുകൾ നിർമിച്ചതോടെയാണു നമ്മുടെ നാടിൻ്റെ ഐശ്വര്യം നഷ്ടമായി തുട ങ്ങിയതെന്നും ഉത്സവങ്ങൾക്കു പിന്നിലും കാർഷിക പാരമ്പര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.വി .ദിനകരൻ അധ്യക്ഷത വഹിച്ചു.
ടി.കെ.ദേവകുമാർ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ.രവീ ന്ദ്രൻ, കർഷക കടാശ്വാസ കമ്മി ഷൻ അംഗം കെ.ജി.രവി, ആർ. സോമൻ പിള്ള, ചൂനാട് വിജയൻ പിള്ള, കെ.കെ.സുനിൽ കുമാർ, ചിറപ്പുറത്ത് മുരളി, കയ്യാലത്തറ ഹരിദാസ്, കെ.സുഭാഷ്, ആർ.അമ്പിളിക്കുട്ടൻ, സജു ഇടയ്ക്കാട്, കെ.രഘുനാഥൻ പിള്ള ,രാജന്‍ കോട്ടക്കുപുറം തുടങ്ങിയവര്‍ പ്രസംഗിച്ചു