പിണറായിയുടെ പൗര പ്രമുഖരിൽ തൊഴിലാളികൾ ഇല്ല:എ എ അസീസ്

Advertisement

ശാസ്താംകോട്ട . കേന്ദ്ര സംസ്ഥാന സർക്കാരുകൾ തൊഴിൽ മേഖലയെ ശവപ്പറമ്പാക്കിയെന്നും, തൊഴിലാളി പക്ഷമെന്ന് മേനി നടിക്കുന്ന പിണറായിയുടെ പൗരപ്രമുഖരിൽ തൊഴിലാളികൾ ഇല്ലെന്നും യൂ ടി യൂ സി ദേശീയ പ്രസിഡന്റ് എ എ അസീസ്. ശാസ്താംകോട്ടയിൽ യൂ ടി യൂ സി കൊല്ലം ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അസീസ്.

ഇടവനശേരി സുരേന്ദ്രൻ(പ്രസിഡന്റ്) ടി കെ സുൽഫി(സെക്രട്ടറി)

കട ബാധ്യതകളുടെ പേര് പറഞ്ഞു ക്ഷേമപെൻഷൻ പോലും കൊടുക്കാത്ത സർക്കാർ പൊതു ഖജനാവിൽ നിന്നും പണമെടുത്ത് നവകേരള യാത്ര എന്ന പേരിൽ രാഷ്ട്രീയ പ്രചരണ ജാഥ നടത്തുകയാണെന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി സി വിജയൻ അധ്യക്ഷനായി.
ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ മുതിർന്ന തൊഴിലാളികളെ ആദരിച്ചു.


നേതാക്കളായ ഇടവനശേരി സുരേന്ദ്രൻ, ടി കെ സുൽഫി, പി പ്രകാശ് ബാബു, കെ സിസിലി, സജി ഡി ആനന്ദ്, ജസ്റ്റിൻ ജോൺ, കോക്കാട് റഹിം, മനോജ്‌ മോൻ, കെ മുസ്തഫ, തുണ്ടിൽ നിസാർ, ഉല്ലാസ് കോവൂർ, കെ ജി വിജയദേവൻ പിള്ള, കെ രാജി, ബാബു ഹനീഫ, റാം മോഹൻ, സുഭാഷ് എസ് കല്ലട, ബിജുലക്ഷ്മി കാന്തൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ: ഇടവനശേരി സുരേന്ദ്രൻ(പ്രസിഡന്റ്) ടി കെ സുൽഫി(സെക്രട്ടറി)
ചെങ്കുളം ശശി(ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

Advertisement