ശാസ്താംകോട്ട-ശൂരനാട് തെക്ക് പഞ്ചായത്തിൽ,അരയാൽ ജംഗ്ഷന് സമീപം,തൃക്കുന്നപ്പുഴ വടക്ക് പോക്കോട്ട് വടക്കതി ൽ വീട്ടിലെ 18 അടി താഴ്ചയുള്ള സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ആണ് തൃക്കുന്നപ്പുഴ വടക്ക് കരിപ്പോന ജംഗ്ഷന്‍ സ്വദേശികളായ അശോകൻ( 40) രാജീവൻ(32) എന്നീ തൊഴിലാളികൾക്ക് അപകടം ഉണ്ടായത്.ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആയിരുന്നു സംഭവം. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയവരിൽ അശോകൻ എന്ന ആൾ ആദ്യം ഇറങ്ങുകയും ഓക്സിജൻ ഇല്ലാത്തത് കാരണം സെപ്റ്റിക് ടാങ്കിൽ ബോധംകെട്ട് വീഴുകയും ചെയ്തു.
അശോകനെ രക്ഷിക്കാനായി രാജീവൻ ഇറങ്ങുകയും ഓക്സിജന്റെ അഭാവത്താൽ രാജീവനും ബോധംകെട്ട് വീഴുകയും ചെയ്തു. വിവരം അറിഞ്ഞ് നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു നാട്ടുകാർ ശാസ്താംകോട്ട ഫയർഫോഴ്സിൽ വിവരമറിയിക്കുകയും വിവരമറിഞ്ഞ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ യേശുദാസിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രാജേഷ് ആർ, സണ്ണി എന്നിവർ ബിഎ സെറ്റിന്റെയും റോപ്പിന്റെ സഹായത്താൽ അതിസാഹസികമായി ഇവരെ കരയ്ക്ക് എത്തിച്ചു ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആയ രതീഷ് ആർ വും മറ്റുസേന അംഗങ്ങളും ചേർന്ന് കൃത്രിമ ശ്വാസം നൽകി ഇവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
സേനാംഗങ്ങളായ ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ ഷിനു,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ഷാനവാസ്,ഹോം ഗാർഡ് ശിവപ്രസാദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. അപകടത്തിൽപ്പെട്ടവർ അപകടനില്ല തരണം ചെയ്തു എന്നാണ് അധികൃതർ അറിയിച്ചത്.