ശാസ്താംകോട്ട : 1698ൽ പോർച്ചുഗീസ് മിഷനറിമാർ സ്ഥാപിച്ച പട്ടകടവ് വിശുദ്ധ അന്ത്രയോസ് ശ്ലീഹായുടെ നാമധേയത്തിലുള്ള ദേവാലയത്തിലെ പാദുകാവൽ തിരുനാൾ മഹോത്സവത്തിന് ഞായർ രാവിലെ 9.30ന് ഇടവക വികാരി ഫാദർ മനോജ് ആന്റണി കൊടിയേറ്റിയതോടെ തിരുനാൾ മഹോത്സവം സമാരംഭിച്ചു. തുടർന്ന് നടന്ന തിരുനാൾ സമാരംഭ ദിവ്യബലിക്ക് ഫാ. ഡൈജു തോപ്പിൽ മുഖ്യ കാർമ്മികത്വവും ഫാദർ ജോയി കപ്പുച്ചിൻ വചനപ്രഘോഷണവും നടത്തി. ഡിസംബർ 2 , 3 തീയതികളിൽ നടക്കുന്ന കൊല്ലം രൂപത ദിവ്യകാരുണ്യ കോൺഗ്രസിന്റെ മുന്നോടിയായിട്ടുള്ള പ്രാർത്ഥന ദിവ്യബലിക്ക് ശേഷം ഇടവക വികാരിയുടെ നേതൃത്വത്തിൽ വിശ്വാസ സമൂഹം ഒരുമിച്ച് നടത്തി
തിരുനാൾ മഹോത്സവത്തിന്റെ ഭാഗമായി തിങ്കൾ മുതൽ ബുധൻ വരെ വൈകിട്ട് 5:30ന് ജപമാല, ലിറ്റിനി, ദിവ്യബലി തുടർന്ന് മിശിഹാനുഭവധ്യാനം ധ്യാനത്തിന് റവ.ഡോ. സെബാസ്റ്റ്യൻ തോബിയാസ് കപ്പുച്ചിൻ നേതൃത്വം നൽകും ഫാദർ ജോർജ് സെബാസ്റ്റ്യൻ, ഫാദർ സജി കടവിൽ ,ഫാദർ ജോസ് സെബാസ്റ്റ്യൻ എന്നിവർ ഈ ദിനങ്ങളിൽ ദിവ്യബലിക്ക് കാർമികത്വം വഹിക്കും ഇടവകയിലെ വിവിധ കൂട്ടായ്മകൾ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകും
വിശുദ്ധ അന്ത്രയോസിന്റെ തിയ്യനാൾ ദിനമായ നവംബർ 30 വ്യാഴാഴ്ച ദേവാലയത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം 325-ാംഇടവകദിന വാർഷിക ആഘോഷം നടത്തും. ഇടവകയിലെ മുതിർന്ന പൗരരെ ആദരിക്കൽ ,മെറിറ്റ് അവാർഡ് . വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കും.
തിയ്യനാൾ ഇടവക ദിനാഘോഷ ദിനത്തിലെ തിരുകർമ്മങ്ങൾക്ക് ഫാദർ .ലാസർ എസ്. പട്ടകടവ് , ക്രിസ്റ്റഫർ ഹെൻട്രി , ഫാദർ മനോജ് ആന്റണി എന്നിവർ കാർമ്മികത്വം വഹിക്കും.