ശൂരനാട് : ഏത് നിമിഷവും നിലം പതിക്കാറായ സ്കൂൾ മതിലിന് മുകളിൽ ലക്ഷങ്ങൾ പാഴാക്കാനുള്ള നീക്കം വിവാദത്തിൽ.ശൂരനാട് ഗവ.ഹയർ സെക്കന്ററി സ്കൂളിലാണ്
എസ്.എസ്.എ ഫണ്ട് പാഴാക്കാനുള്ള നീക്കം നടക്കുന്നത്.62 വർഷം മുമ്പ് നിർമ്മിച്ച ചുറ്റു മതിൽ കാലപ്പഴക്കത്താൽ തകർന്നു തുടങ്ങിയിട്ടുണ്ട്.അടിത്തറ തകർന്ന ഈ മതിലിന് മുകളിൽ സിമന്റ് കട്ട ഉപയോഗിച്ച് വീണ്ടും ഉയരം കൂട്ടൽ ആരംഭിച്ചത്.ഇതനു ശേഷം ഗ്രിൽ ചെയ്യാനാണ് ശ്രമം നടക്കുന്നത്.മൂന്ന് ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിട്ടുളളത്.പരസ്യ ടെൻഡർ പോലും വിളിക്കാതെയാണ് പ്രവർത്തി ചെയ്യുന്നതത്രേ.
അശാസ്ത്രിയമായ നിർമാണത്തിനെതിരെ ശക്തമായ സമര പരിപാടി ആരംഭിക്കുമെന്ന്
കോൺഗ്രസ് ശൂരനാട് മണ്ഡലം പ്രസിഡന്റ് ആർ.നളിനാക്ഷൻ അറിയിച്ചു.