കൊല്ലം. കട കുത്തി തുറന്ന് മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിലായി. കാക്കത്തോപ്പ്, സില്‍വി നിവാസില്‍ റിചിന്(22) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രി ഇരവിപുരം തെക്കെവിളയില്‍ പ്രവര്‍ത്തിക്കുന്ന പരലചരക്ക് കടയുടെ ഗ്രില്‍ കുത്തി തുറന്നാണ് ഇയാള്‍ മോഷണം നടത്തിയത്. കടയുടമ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം ആരംഭിച്ച ഇരവിപുരം പോലീസ് മോഷ്ടാവിനെ തിരിച്ചറിയുകയായിരുന്നു. ഇയാള്‍ക്കായുള്ള തെരച്ചില്‍ നടത്തി വരവെ കഴിഞ്ഞ ദിവസം ഇയാള്‍ പോലീസിന്റെ വലയിലാവുകയായിരുന്നു. ഇരവിപുരം പോലീസ് ഇന്‍സ്പെക്ടര്‍ രാജീവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ രാജീവ്, പ്രമോദ് സി.പി.ഓ മാരായ സുമേഷ്, വൈശാഖ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.