പടിഞ്ഞാറേ കല്ലട . വെസ്റ്റ് കല്ലട സർവീസ് സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്തിട്ടുള്ള സഹകാരികൾക്ക് കാലാവധി കഴിഞ്ഞ് കുടിശ്ശിക ആയിരിക്കുന്ന വായ്പകൾ സർക്കാർ അനുവദിച്ചിട്ടുള്ള പലിശ ഇളവുകളോടുകൂടി അടച്ചു തീർക്കാൻ കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നു. 2023 നവംബർ 28 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ബാങ്കിന്റെ ഹെഡ് ഓഫീസിൽ ആണ് അദാലത്ത് നടത്തുന്നത്. ബാങ്കിൽ വായ്പ എടുത്ത് കുടിശ്ശിക ആയവർക്ക് വമ്പിച്ച ഇളവോടുകൂടി വായ്പ അടച്ചു തീർക്കാനുള്ള സുവർണ്ണ അവസരമാണ് ഇത്.
പിഴപ്പലിശ ഒഴിവാക്കിയും പലിശ ഇളവുകൾ അനുവദിച്ചും വായ്പക്കാർക്ക് വൻ ആനുകൂല്യം ഈ അവസരത്തിൽ ലഭ്യമാണ്. വായ്പ എടുത്ത് കുടിശ്ശികയായ സഹകാരികൾ അദാലത്തിൽ പങ്കെടുത്ത് പരമാവധി ആനുകൂല്യങ്ങൾ നേടണമെന്ന് ബാങ്ക് പ്രസിഡന്റ് കല്ലട ഗിരീഷും സെക്രട്ടറി ഷീനയും അറിയിച്ചു.