ശാസ്താംകോട്ട . ശാസ്താംകോട്ട ശുദ്ധജല തടാകത്തിൽ പോച്ച തുരുത്ത് രൂപപ്പെടുന്നത് ഭീഷണിയാകുന്നു.ആദിക്കാട് പമ്പ് ഹൗസ് ഭാഗത്താണ് ഇന്ന് (തിങ്കൾ) രാവിലെയോടെ തുരുത്ത് കാണപ്പെട്ടത്.ഒരു സെന്റോളം വീതിയിലും ഒരു കിലോമീറ്റർ നീളത്തിലുമുള്ളതാണ് തുരുത്ത്.മത്സ്യബന്ധത്തിന് പോയവർ അറിയിച്ചതനുസരിച്ച് നടത്തിയ പരിശോധനയിലാണ് തുരുത്ത് കണ്ടെത്തിയത്.കായലിലൂടെ ഒഴുകിയെത്തിയ തുരുത്തിന്റെ വരവ് എവിടെ നിന്നെന്നത് അജ്ഞാതമാണ്.
ബണ്ട് ഭാഗത്ത് നിന്നും എത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.കാറ്റിന്റെ വേഗതയും അടിയൊഴുക്കും കാരണം ജലാശയത്തിലൂടെ ഒഴുകിയെത്തിയ തുരുത്ത് കരഭാഗത്തോട് ചേർന്ന് നിലയുറയ്ക്കുകയായിരുന്നു.
ആദിക്കാട് പമ്പ് ഹൗസ് ഭാഗത്താണ് കായലിന്റെ ഒരു ഭാഗം കവർന്ന് തുരുത്ത് രൂപപ്പെട്ടിരിക്കുന്നത്.ഇത്തരത്തിൽ തുരുത്ത് രൂപപ്പെടുന്നത് തുടർന്നാണ് തടാകത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകാൻ സാധ്യതയുണ്ട്.
വൃശ്ചികമാസമായതോടെ കിഴക്ക്ബണ്ട് ഭാഗത്തുനിന്നും പടിഞ്ഞാറേക്ക് ഓളം അടിക്കുന്നുണ്ട്. കിഴക്ക് ശുദ്ധജല പദ്ധതിയുടെ ഭാഗമായി ഉപേക്ഷിക്കപ്പെട്ട കൂറ്റന്‍ പൈപ്പും പടിഞ്ഞാറ് അടിഞ്ഞുകയറിയിട്ടുണ്ട്.