ശാസ്താംകോട്ട : പാലസ്തീനിൽ ഇസ്രായേൽ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.അന്താരാഷ്ട്ര യുദ്ധനിയമങ്ങളെല്ലാം ലംഘിച്ചാണ് സ്ത്രീകൾക്കും കുട്ടികൾക്കും ആശുപത്രികൾക്കും എതിരെ ഇസ്രായേൽ ആക്രമണം നടത്തുന്നത്.യുദ്ധം അവസാനിപ്പിക്കുവാൻ ഐക്യരാഷ്ട്രസഭ ശക്തമായി ഇടപെടണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.
കോൺഗ്രസ് ശാസ്താംകോട്ട,കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റികൾ ചക്കുവള്ളിയിൽ സംഘടിപ്പിച്ച പാലസ്തീൻ ഐക്യദാർഢ്യ റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ അധ്യക്ഷത വഹിച്ചു.ഡോ.ഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി.ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്,കെപിസിസി അംഗം എം.വി ശശികുമാരൻ നായർ, ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ, സംസ്ഥാന വൈസ് പ്രസിഡന്റ്
പി.എസ് അനുതാജ്,കാരുവള്ളിൽ ശശി,വെഞ്ചേമ്പ് സുരേന്ദ്രൻ,തുണ്ടിൽ നൗഷാദ്,കെ.സുകമാരൻ നായർ,പി.കെ രവി,പി.നൂർദീൻ കുട്ടി,കല്ലട ഗിരീഷ്,രവി മൈനാഗപ്പള്ളി, ഗോകുലം അനിൽ,പി.എം സെയ്ദ്, കണ്ണമം ശ്രീകുമാർ,ചക്കുവള്ളി നസീർ , സുഹൈൽ അൻസാരി,ഹാഷിം സുലൈമാൻ,ഷീബ,എസ്.ബീന കുമാരി ,റിയാസ് പറമ്പിൽ,ഷീജ രാധാകൃഷ്ണൻ,അസൂറ ബീവി,ബിജു ശാസ്താംകോട്ട,ബി.എസ് മീനാക്ഷി തുടങ്ങിയവർ പ്രസംഗിച്ചു.