സർക്കാരിന്റെ ധൂർത്ത് അവസാനിപ്പിച്ച് പെൻഷൻകാരുടെ ആനുകൂല്യങ്ങൾ ഉടൻ നൽകണം, പി രാജേന്ദ്രപ്രസാദ്

Advertisement


കരുനാഗപള്ളി .കേരളത്തിലെ സർവ്വീസ് പെൻഷൻ കാർക്ക് നൽകാനുള്ള കുടിശ്ശിഖകൾ ഉടൻ നൽകണമെന്ന് DCC പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് ആവശ്യപ്പെട്ടു. KSSPA 39-ാം കരുനാഗപ്പള്ളി നിയോജക മണ്ഡലം സമ്മേളനം പുതിയ കാവ് ഐഡിയൽ ആഡിറ്റോറിയത്തിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് സി.ഗോപിനാഥപണിക്കർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിയോജക മണ്ഡലം സെക്രട്ടറി ഇ. അബ്ദുൽ സലാം സ്വാഗതം ആശംസിച്ചു. കരുനാഗപ്പളളി MLA CR. മഹേഷ് മുഖ്യപ്രഭാഷണം നടത്തി. KPCC അംഗം തൊടിയൂർ രാമചന്ദ്രൻ KSSPA വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് എ.നസീൻ ബീവി . ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് B S വിനോദ്, കരുനാഗപ്പള്ളി ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. KA ജവാദ്, KGOU സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം R. വിനോദ് കുമാർ, NGO അസോസിയേഷൻ കരുനാഗപ്പള്ളി ബ്രാഞ്ച് പ്രസിഡന്റ് നാസർ കരൂകുന്നേൽ, എസ്. ഉമയമ്മ എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് D. ചിദംബരൻ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എ. റഷീദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ.ട.ഗോപാലകൃഷ്ണപിള്ള. G. സുന്ദരേശൻ, കെ.ഷാജഹാൻ, എച്ച് മാരിയത്ത് ബീവി, ജെ. വിശ്വംഭരൻ, പ്രൊ. R രവീന്ദ്രൻ നായർ, R. വിജയൻ, R. രാജശേഖരപിള്ള, എ.മുഹമ്മദ് മുസ്തഫ, K V അനന്ത പ്രസാദ്, ഇടവരമ്പിൽ ശ്രീകുമാർപി.കെ. രാധാമണി എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ സംഘടനാ ചർച്ച അവതരിപ്പിച്ചു. H. സൈനുല്ലാബ്ദീൻ, പി.സോമൻ പിള്ള, R.M. ശിവപ്രസാദ് , ജി.വിനയൻ, എസ്. ശർമിള, കെ.എൻ സതി, ഇന്ദിര നടുവിലേപ്പുര , കെ.ബി. ശ്രീകുമാർ . രമാ ഗോപാലകൃഷ്ണൻ, P.N. ശ്രീകുമാർ, ബി. അനിൽ കുമാർ, അജയഘോഷ്, പി. നടരാജൻ, ഷാജഹാൻ ചെറുതിട്ട , എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
നിയോജക മണ്ഡലം സെക്രട്ടറി ഇ.അബ്ദുൽ സലാം പ്രവർത്തനറിപ്പോർട്ടും ട്രഷറർ ബി.സ്കന്ദകുമാർ | വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
ഭാരവാഹികളായി സി.ഗോപിനാഥ പണിക്കർ പ്രസിഡന്റ് ലത്തീഫ് ഒറ്റതെങ്ങിൽ KV അനന്ത പ്രസാദ്, വി.മോഹനൻ, വൈസ് പ്രസിഡന്റ്മാർ ഇ. അബ്ദുൽ സലാം, സെക്രട്ടറി, പി.സതീശൻ , K.B ശ്രീകുമാർ, ജി. ശ്രീകുമാർ ജോയിന്റ് സെക്രട്ടറിമാർ , ബി. സ്കന്ദകുമാർ ,ട്രഷറാർ എന്നിവരെ തിരഞ്ഞെടുത്തു.