ചലന വൈകല്യമുള്ള അമ്മയ്ക്കും മാനസിക വെല്ലുവിളി നേരിടുന്ന മകനും ഇനി അമ്മ വീട് തുണ

Advertisement

ശാസ്താംകോട്ട : ചലന വൈകല്യമുള്ള അമ്മയ്ക്കും മാനസിക വെല്ലുവിളി നേരിടുന്ന മകനും ഇനി അമ്മ വീട് തുണ.മൈനാഗപ്പള്ളി
കോവൂർ തുണ്ടിൽ തെക്കേതിൽ കോളനിയിൽ രാധമ്മയെയും മകൻ രാജീവിനെയുമാണ് കരുനാഗപ്പള്ളി വയോജന മിത്രം അമ്മവീട് ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുത്തത്.മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് ഇരുവരെയും ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഡോ.ഇടമൺ റെജിക്ക് കൈമാറി.ജില്ലാ പഞ്ചായത്ത് അംഗം അനിൽ.എസ്.കല്ലേലിൽ,ഓർഫനേജ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് വർഗീസ് തരകൻ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രജനി സുനിൽ,ലാലി ബാബു,അമ്മ വീട് മാനേജർ രാജൻ മൈത്രയ,ബോർഡ് മെമ്പർമാരായ ടി.സി മോഹനൻ,
എൻ.സോമരാജൻ അമ്മ വീട്,ജീവനക്കാരായ രോഹിൻ,അജിത, കലാ രാജൻ എന്നിവർ പങ്കെടുത്തു.