എസ് എൻ ട്രസ്റ്റ്‌ സെക്രട്ടറി സ്ഥാനത്ത്‌ കാൽ നൂറ്റാണ്ട് വെള്ളാപ്പള്ളി നടേശനെ ആദരിച്ചു

Advertisement

കരുനാഗപ്പള്ളി.എസ് എൻ ട്രസ്റ്റ്‌ സെക്രട്ടറി യായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് കാൽ നൂറ്റാണ്ട് പൂർത്തീകരിച്ച വെള്ളാപ്പള്ളി നടേശനെ സി ആർ മഹേഷ്‌ എം എൽ എ ആദരിച്ചു. ചേർത്തലയിലെ വീട്ടിൽ എത്തി തഴപായിൽ വരച്ച ചിത്രം നൽകിയാണ് ആദരിച്ചത്. എസ് എൻ ട്രസ്റ്റ്‌ എക്സിക്യൂട്ടീവ് അംഗം കൂടിയായ എസ് എൻ ഡി പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ സോമരാജൻ, പ്രസിഡന്റ്‌ കെ സുശീലൻ, കെ പി രാജൻ എന്നിവർ സന്നിഹിതരായിരുന്നു.