ചിത്തിര വിലാസം സ്കൂളിൽ പുസ്തക ചെപ്പ്

Advertisement

മൈനാഗപ്പള്ളി. ശ്രീചിത്തിര വിലാസം യുപി സ്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പുസ്തക ചെപ്പ് സ്ഥാപിച്ചു. കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ ലൈബ്രറിയുമായി ബന്ധപ്പെടുത്തിയാണ് പുസ്തകചെപ്പിന്റെ പ്രവർത്തനം. കുട്ടികൾ പിറന്നാൾ ദിവസത്തിൽ പുസ്തക ചെപ്പിലേക്ക് പുസ്തകങ്ങൾ നൽകുന്നു. ആനുകാലികപ്രസിദ്ധീകരണങ്ങളും ദിനപത്രങ്ങളും പുസ്തക ചെപ്പിൽ നിന്ന് കുട്ടികൾക്ക് വായിക്കാൻലഭിക്കും. പുസ്തക ചെപ്പിന്റെ ഉദ്ഘാടനം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർആർ. ബിജു കുമാർ നിർവഹിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡന്റ് അർഷാദ് മന്നാനി അധ്യക്ഷത വഹിച്ചു. ചവറ ഉപജില്ല നൂൺ മീൽ ഓഫീസർ കെ ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. വായനയുടെ ആനുകാലിക പ്രസക്തിയെക്കുറിച്ച് അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. തുടർന്ന് മാനേജർ കല്ലട ഗിരീഷ് ഹെഡ്മിസ്ട്രസ് വി സുധാ ദേവി, സ്റ്റാഫ് സെക്രട്ടറി സൈജു ബി എസ്,എസ് ആർ ജി കൺവീനർ അപർണ സുഗതൻ, സീനിയർ അസിസ്റ്റന്റ് ജയലക്ഷ്മി ഹിന്ദി ക്ലബ്ബ് കൺവീനർ രമ്യാ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു