പടിഞ്ഞാറേകല്ലട. ശാസ്താംകോട്ട കായലിന്റെ തെക്ക്കിഴക്കായിട്ടുള്ള കായൽബണ്ട് നവികരിച്ചും ശുചികരണം നടത്തിയും ടൂറിസം വികസനംകൂടി സാധ്യമാക്കികൊണ്ടുള്ള വികസനപ്രവർത്തനത്തിന് പടിഞ്ഞാറേകല്ലടയിൽ തുടക്കമായി. കേരളത്തിലാദ്യമായി തൊഴിലുറപ്പ് പദ്ധതിയെ ടൂറിസവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്. എൻ ആർ ഇ ജി യുടെ ഒരു കോടിയോളം രൂപയ്ക്കുള്ള പ്രൊജക്റ്റാണ് ഇവിടെ നടപ്പാക്കുന്നത്. കല്ലടയിലെ തൊഴിലുറപ്പ് തൊഴിലാളികൾ തന്നെയാണ് പദ്ധതി നിർവഹിക്കുന്നതും.
കെ. സോമപ്രസാദ് എം. പി. യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സി സി റ്റി വി, സ്ഥാപിക്കും, അലങ്കാരലൈറ്റ്കൾ, ടൈൽസ് പതിച്ച നടപ്പാത, കായലിന്റെ സൗന്ദര്യവും ശുദ്ധജലതടാ കത്തിൽനിന്ന് വരുന്ന കാറ്റ് ഏൽക്കാനുള്ള ഇരിപ്പിടങ്ങൾ, കായൽ ചുറ്റിസഞ്ചരിച്ചുകാണാനുള്ള ഇലക്ട്രിക്കൽ ബോട്ട്, ലഘു ഭക്ഷണം കഴിക്കുന്നതിനുള്ള ഹട്ടുകൾ എന്നിവയും ഈ പദ്ധതിയിലൂടെ ഏറ്റെടുക്കും. ടൂറിസം ഡിപ്പാർട്മെന്റ്, ജൈവവൈവിധ്യബോർഡ്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ ഫണ്ടും ഇതിനായി ചിലവഴിക്കും.
പദ്ധതിയുടെ നിർമാണഉത്ഘാടനം കെ. സോമപ്രസാദ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അൻസാർ ഷാഫി, ജനപ്രതിനിധികളായ കെ. സുധീർ, ജെ അംബികകുമാരി, വി. രതീഷ്, റ്റി. ശിവരാജൻ, ഷീലാകുമാരി, എൻ. ശിവാനന്ദൻ, എൻ. ഓമനക്കുട്ടൻപിള്ള എന്നിവരും തൊഴിലുറപ്പ് ജില്ലാ പ്രൊജക്റ്റ് ഓഫീസർ ലതിക, ബി ഡി ഒ ചന്ദ്രബാബു, പഞ്ചായത്ത് സെക്രട്ടറി കെ സീമ, അസി. സെക്രട്ടറി രാധാകൃഷ്ണൻ എന്നിവരും ആശംസകൾ നേർന്നു. അസി. എൻജിനിയർ സ്മിത നന്ദി പറഞ്ഞു.