ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണശ്രമം; പ്രതികള്‍ പിടിയില്‍

Advertisement

കൊല്ലം. ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി. കടപ്പാക്കട, പീപ്പിള്‍സ് നഗറില്‍ മക്കാനി ഷിബു(40), കൊല്ലം, കൂട്ടിക്കട, തട്ടാനത്ത് കിഴക്കതില്‍, ഒടിയന്‍ ബിജു എന്ന ഷംനാദ്(37), ചന്ദനത്തോപ്പ്, മാമൂട്, പുത്തന്‍വീട്ടില്‍ മുകേഷ്(39) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്. ആശ്രമം ശ്രീ കൃഷ്ണസ്വാമി ക്ഷേത്ര കോമ്പൗണ്ടില്‍ അതിക്രമിച്ച് കടന്ന പ്രതികള്‍ അവിടെ സൂക്ഷിച്ചിരുന്ന കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണം നടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് കാണാന്‍ ഇടയായ വ്യക്തി ആ വിവരം ഉടന്‍ പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പറായ 112 ല്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പോലീസ് സംഘം ഉടന്‍ സ്ഥലത്ത് എത്തി പ്രതികളെ പിടികൂടുകയായിരുന്നു. പിടിയിലായ മൂന്ന് പേരും സ്ഥിരം മോഷ്ടാക്കളും നിരവധി മോഷണ കേസുകളില്‍ പ്രതികളും ആണ്. കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷബ്ന, വിഷ്ണു, പ്രേം പ്രസാദ്, സി.പി.ഓ മാരായ അനു, ശ്രീകുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement