കൊല്ലം. ആളില്ലാതിരുന്ന വീടിന്‍റെ പിന്‍വാതില്‍ കുത്തിത്തുറന്ന് ഉള്ളി കടന്ന് മോഷണം നടത്തിയ പ്രതി പിടിയിലായി. മനയില്‍കുളങ്ങര, കാവയ്യത്ത് തെക്കതില്‍, ശ്രീലാല്‍(35) ആണ് ശക്തികുളങ്ങര പോലീസിന്‍റെ പിടിയിലായത്. ശക്തികുളങ്ങര, കന്നിമേല്‍ ചേരി, ചാരുംമൂട് ജംഗ്ഷന് സമീപം ഭാനുമതി ഭവനം കാവറകുളങ്ങര പടിഞ്ഞാറ്റതില്‍ വീടിന്‍റെ അടുക്കളവാതില്‍ കുത്തി തുറന്ന് അകത്ത് കടന്ന പ്രതി ഒരു ലക്ഷത്തോളം രൂപയുടെ ഗൃഹോപകരണങ്ങളും, ചെമ്പ് പാത്രങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷണം ചെയ്യുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 20 നും സെപ്തംബര്‍ 25 നും ഇടയിലാണ് ഇയാള്‍ മോഷണം നടത്തിയത്. വീട്ടില്‍ ആള്‍താമസം ഇല്ലാതിരുന്നതിനാല്‍ വൈകിയാണ് മോഷണ വിവരം അറിഞ്ഞത്. പിന്നീട് ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ അനൂപിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ആശാ ഐ.വി, ദിലീപ്, ചന്ദ്രമോന്‍, എസ്.സി.പി.ഓ അബു താഹിര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.