അയ്യപ്പഭക്തര്‍ക്ക് ഉതകുംവിതം ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ നവീകരിക്കണം

Advertisement

ശാസ്താംകോട്ട.കരുനാഗപ്പള്ളി കുന്നത്തൂർ താലൂക്കുകളുടെ പ്രധാനപ്പെട്ട കേന്ദ്രമാണ് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ . ശബരിമല ക്ഷേത്രത്തിന്റെ ഇടത്താവളമായ ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപമാണ് .ഇന്ത്യയുടെ പലഭാഗത്തുനിന്ന് എത്തിച്ചേരുന്ന അയ്യപ്പ ഭക്തന്മാർ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ശബരിമല ദർശനത്തിന് പോകുന്നതിന് മുൻമ്പായി ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രം ഉൾപ്പെടെയുള്ള നിരവധിയായ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാറുണ്ട്. ആയതിനാൽ അയ്യപ്പ ഭക്തൻമാർക്ക് കുടുതൽ സൗകര്യം ഒരുക്കുന്നതിന് വേണ്ടി അടിയന്തര പ്രാധാന്യത്തോടെ തെക്കും ഭാഗം,തേവലക്കര, പന്മന, പടിഞ്ഞാറേ കല്ലട, കിടക്കേ കല്ലട, മൈനാഗപ്പള്ളി ശാസ്താംകോട്ട , ശൂരനാട്, കുന്നത്തൂർ ഉൾപ്പെടെ ഒൻപത് പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന ശാസ്താംകോട്ട സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ അധികാരികളുടെ ആവശ്യപ്പെട്ടു.

ഇന്റർസിറ്റി, ജയന്തി ജനത, ഏറനാട് ,മാവേലി, ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുകയും റിസർവേഷന് പ്രത്യേകം കൗണ്ടർ ഏർപ്പെടുത്തുകയും , പ്രത്യേക ബുക്കിംങ് ക്ലാർക്കിനെ നിയമിക്കുകയും , പ്ലാറ്റ്ഫോം മേൽക്കൂര നിർമിക്കുകയും, പ്ലാറ്റ്ഫോമിൽ ടൈൽ പാകി ആധുനിക സൗകര്യങ്ങൾ എർപ്പെടുത്തണമെന്നും , ശാസ്താംകോട്ട ജംഗ്ഷനിൽ യാത്ര അവസാനിപ്പിച്ച് അരമണിക്കൂറും ഒരു മണിക്കൂറും വെയിറ്റ് ചെയ്യുന്ന പ്രൈവറ്റ് ട്രാൻസ്പോർട്ട് ബസ്സുകൾ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്ക് നീട്ടണമെന്നും സ്‌റ്റേഷന് ചുറ്റുമുള്ള മൈനാഗപ്പള്ളി ഐ സിഎസ് റെയിൽവേ സ്റ്റേഷൻ റോഡ്, പൊട്ടക്കണ്ണൻ മുക്ക് റെയിൽവേ സ്റ്റേഷൻ റോഡ്, കാരാളിമുക്ക് റെയിൽവേ സ്റ്റേഷൻ റോഡുകൾ ആധുനികവൽക്കരിക്കണമെന്നും,പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും, കാരാളിമുക്കില്‍ നിന്നും സ്റ്റേഷനിലേക്ക് വരുന്ന വഴിയിലുള്ള കട മതിയായ നഷ്ടപരിഹാരം കൊടുത്തുകൊണ്ട് പഞ്ചായത്ത് അധികാരികൾ ഏറ്റെടുത്ത് കൂടുതൽ ബസുകളും വാഹനങ്ങളും കടന്നുവരുവാൻ സൗകര്യം ഒരുക്കണമെന്നും അധികാരികളോട് അസോസിയേഷൻ ആവശ്യപ്പെടുന്നു. സതേൺ റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് സജീവ് പരിശവിള അധ്യക്ഷത വഹിച്ചു.

Advertisement