പതാരം : ശൂരനാട് തെക്ക് പതാരം ശാന്തിനികേതനം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപക മാനേജരും ശാസ്താംകോട്ടെ കെഎസ്.എം.ഡി.ബി കോളേജ് മലയാളം വിഭാഗം അധ്യാപകനുമായിരുന്ന
പ്രൊഫ.ആർ ഗോപാലകൃഷ്ണ പിള്ളയുടെ സ്മരണാർത്ഥം ജില്ലാതല സ്കൂൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.പതാരം ശാന്തിനികേതനം മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ 5 ന് രാവിലെ 9.30 മുതൽ മത്സരം ആരംഭിക്കും.
മലയാള ഭാഷയും സാഹിത്യവും പൊതുവിജ്ഞാനവും വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള മത്സരത്തിൽ ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ നിന്നും ഹൈസ്ക്കൂൾ,ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പങ്കെടുക്കാം.ഒന്നാം സമ്മാനം നേടുന്ന ടീമിന് 10001 രൂപയും എവർറോളിംഗ് ട്രോഫിയും രണ്ടും മൂന്നും സമ്മാനാർഹരാകുന്ന ടീമുകൾക്ക് യഥാക്രമം 5001 രൂപയും, 3001 രൂപയും മെമന്റോയും നൽകും. അവസാന റൗണ്ടിലെത്തുന്ന 15 ടീമുകൾക്ക് പ്രോത്സാഹന സമ്മാനവും ലഭിക്കും.8-ാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള രണ്ട് വിദ്യാർഥികൾ ഉൾപ്പെട്ട പരമാവധി മൂന്ന് ടീമുകൾക്ക് ഒരു സ്കൂളിൽ നിന്നും പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി സ്കൂളിലേക്ക് ഭരണിക്കാവ് ജംഗ്ഷനിൽ നിന്നും രാവിലെ 9 വരെ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സ്കൂൾ മാനേജർ ജി.നന്ദകുമാർ,പ്രിൻസിപ്പൽ മിനി എം.ആർ,ഹെഡ്മിസ്ട്രസ് ശ്രീജ ടി.വി എന്നിവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9447559971, 9495332951,9447343895.