കരുനാഗപ്പള്ളി ഇടക്കുളങ്ങര റെയിൽവേ മേൽപ്പാല നിർമ്മാണത്തിനായി 16. 2 3 കോടി രൂപ അനുവദിച്ചു

Advertisement

കരുനാഗപ്പള്ളി-ശാസ്താംകോട്ട റെയിൽവേ ലൈനിലെ ഇടക്കുളങ്ങര റെയിൽവേ മേൽപ്പാൽ നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനും അനുബന്ധ ചെലവുകൾക്കുമായി 16.2 3 കോടി രൂപ അനുവദിച്ചതായി സി ആർ മഹേഷ് എംഎൽഎ അറിയിച്ചു. ആദ്യഘട്ട ഭൂമി ഏറ്റെടുക്കലിനും മറ്റു നടപടികൾക്കുമായി 2.3 0 കോടി രൂപ അനുവദിച്ചിരുന്നു. തുടർന്ന് ഭൂമി വിട്ടു നൽകേണ്ട ഉടമസ്ഥരുടെയും റവന്യൂ അധികാരികളുടെ നേതൃത്വത്തിൽ എംഎൽഎയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നിരുന്നു. മുൻപ് അനുവദിച്ചിരുന്ന 2.30 കോടി രൂപ വിനിയോഗിച്ച് ഭൂമി ഏറ്റെടുക്കലിന്റെപ്രാഥമിക നടപടികൾ പൂർത്തിയായിരുന്നു.

അതിന്റെ ഭാഗമായാണ് പുതുക്കിയ ഉത്തരവുപ്രകാരം 16.23 കോടി രൂപ അനുവദിച്ചിരിക്കുന്നത് കരുനാഗപ്പള്ളി താലൂക്കിലെ കല്ലേലി ഭാഗം വില്ലേജിലെ 32.6 3 ആർസ് ഭൂമിയാണ്ഏറ്റെടുക്കേണ്ടത്. കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ ഇടക്കുളങ്ങര റെയിൽവേ മേൽപ്പാൽ നിർമ്മിക്കുന്നതിനുള്ള 32 കോടി രൂപ എസ്റ്റി മേറ്റ് ആണ് റെയിൽവേ യുടെ അനുമതിക്കായി നൽകിയിരിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥരും നിർമ്മാണ ഏജൻസിയായ കെറെയിൽ അധികാരികളും സ്ഥലം സന്ദർശിച്ച്അന്തിമ അലൈൻമെന്റ് തയ്യാറാക്കി നൽകിയിട്ടുള്ളതാണ്.

ഇടക്കുളങ്ങര മേൽപ്പാലം പൂർത്തീകരിക്കുന്നതോടെ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന നൂറുകണക്കിന് വാഹനങ്ങൾക്കും യാത്രക്കാർക്കും സ്ഥിരമായി ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കപ്പെടുകയും ചെയ്യും. ഭൂമി ഏറ്റെടുക്കൽ നടപടികൾക്കുള്ള തുക അനുവദിച്ചതിനാൽ ഉടൻതന്നെ ഭൂമി ഏറ്റെടുക്കൽനടപടി പൂർത്തീകരിക്കുന്നതിനും അതുവഴി ഉടമകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുവാനും കഴിയും എന്നും ഉടൻതന്നെ മേൽപ്പാല നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് കഴിയുമെന്നും സി ആർ മഹേഷ് എംഎൽഎ അറിയിച്ചു

Advertisement