കരുനാഗപ്പള്ളി. മാരക രാസ ലഹരി പദാർത്ഥമായ എംഡി എം എ കൈവശം വെച്ച് കടത്തിക്കൊണ്ടുവന്ന കുലശേഖരപുരം സ്വദേശി അറസ്റ്റിൽ. കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും പാർട്ടിയും നടത്തിയ പരിശോധനയിലാണ്
1.5 ഗ്രാം എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ ആയത്. വലിയകുളങ്ങര സ്വദേശി പണ്ടാരേത്ത് വീട്ടിൽ
ജയൻ മകൻ ജയേഷ് എന്നറിയപ്പെടുന്ന ജയസൂര്യയാണ്(18) അറസ്റ്റിലായത്.

കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.ഉദയകുമാറിന്റെ നിർദ്ദേശത്തെ തുടർന്ന് പുത്തൻ തെരുവ് ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ്
കെ എൽ 23 ക്യു
87 59 നമ്പർ സ്കൂട്ടറിൽ മയക്ക് മരുന്നുമായി വന്ന പ്രതിയെ പിടികൂടുവാൻ സാധിച്ചത്. പരിശോധനയ്ക്കുശേഷം വാഹനവും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇയാളെ ചോദ്യം ചെയ്തതിൽ വിൽപ്പനയ്ക്കായി വൻതോതിൽ എംഡി എം എ ഇയാൾക്ക് എത്തിച്ചു കൊടുക്കുന്ന കുലശേഖരപുരം സ്വദേശിയായ മറ്റൊരാളെക്കുറിച്ചും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ടെന്ന്
ഉദ്യോഗസ്ഥർ പറഞ്ഞു. കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർ എ.അജിത് കുമാർ, ബി.ശ്രീകുമാർ, എസ് അൻഷാദ്,എസ് സഫേഴ്സൺ, ആർ. അഖിൽ
എന്നിവർ
റെയ്ഡിൽ പങ്കെടുത്തു.