ശാസ്താംകോട്ട കോളേജിൽ സംഘർഷമുണ്ടാക്കാനെത്തിയ യുവാവ് പിടിയിൽ;ചോദ്യം ചെയ്യലിൽ തെളിഞ്ഞത് മാസങ്ങൾക്ക് മുമ്പ്  യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയാണെന്ന വിവരം

Advertisement

ശാസ്താംകോട്ട:ശാസ്താംകോട്ട
കെ.എസ്.എം ദേവസ്വം ബോർഡ്
കോളേജിൽ സംഘർഷം ഉണ്ടാക്കാനെത്തിയ പൂർവ്വ വിദ്യാർത്ഥി കൂടിയായ യുവാവ് പിടിയിൽ.പടിഞ്ഞാറെ കല്ലട വിളന്തറ വലിയപാടം ജിനോ ഭവനിൽ സാനു എന്ന് വിളിക്കുന്ന പ്രിൻസ്(25) ആണ് പിടിയിലായത്.വ്യാഴാഴ്ച 1.30 ഓടെ കോളേജിൽ എത്തിയ ഇയ്യാളെ സെക്യൂരിറ്റി തടഞ്ഞെങ്കിലും അത് വക വയ്ക്കാതെ അകത്ത് കയറി പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു.തുടർന്ന്  പോലീസിന്റെ അവസരോചിതമായ ഇടപെടൽ മൂലം ഇയ്യാൾ പിടിയിലാവുകയായിരുന്നു.പിന്നീട്
സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ കഴിഞ്ഞ ആഗസ്റ്റ് 31ന് കണ്ണാത്ത് മുക്കിൽ വച്ച് യുവാവിനെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച കേസ്സിലെ പ്രതിയാണെന്ന് തെളിഞ്ഞു.പ്രിൻസും മറ്റ് 6 പേരും ചേർന്ന് നടത്തിയ ആക്രമണത്തിൽ യുവാവിന്റെ വലതു കണ്ണിന് മുകളിലും കവിളിലും പൊട്ടൽ സംഭവിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട് മറ്റ് നാല് പ്രതികളെ പോലീസ് പിടികൂടി റിമാന്റ് ചെയ്തിരുന്നെങ്കിലും പ്രിൻസിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തതായി എസ്എച്ച്ഒ എസ്.ശ്രീജിത്ത് അറിയിച്ചു.