കശുവണ്ടി മിനിമം വേജസ് പുതുക്കാത്തത് സർക്കാരിന്റെ ഇരട്ടത്താപ്പ്:ഇന്ത്യൻ കാഷ്യു വർക്കേഴ്സ് കോൺഗ്രസ്

Advertisement

ശാസ്താംകോട്ട : കശുവണ്ടി തൊഴിലാളികളുടെ മിനിമം വേജസ് പുതുക്കാത്തത് ഇടത് സർക്കാരിന്റെ തൊഴിലാളി വിരുദ്ധതയും ഇരട്ടത്താപ്പും വ്യക്തമാക്കുന്നതാണെന്ന് സൗത്ത് ഇന്ത്യൻ കാഷ്യു വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി ആരോപിച്ചു.ചിറ്റുമല കശുവണ്ടി ഫാക്ടറി പടിക്കൽ നടത്തിയ സൂചന പണിമുടക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് പെരിനാട് മുരളി ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ കല്ലട അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ മോഹൻലാൽ,ഓ.ബി രാജേഷ്,വിനോദ് ബില്ല്യത്ത്,അയത്തിൽ വിക്രമൻ,മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി വസന്ത ഷാജി എന്നിവർ പ്രസംഗിച്ചു.