കാരുണ്യം തേടി ഒരു പഴയ ജീവകാരുണ്യപ്രവര്‍ത്തകന്‍

Advertisement

ശാസ്താംകോട്ട. ദയനീയാവസ്ഥയില്‍ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുകയാണ് ഒരു പൊതുപ്രവര്‍ത്തകന്‍. യൗവനത്തില്‍ ജീവകാരുണ്യപ്രവര്‍ത്തകനായി ജനസേവനത്തില്‍ മുന്നില്‍ നിന്ന ബഷീര്‍ബാബുവാണ് ഒരു വാടകവീട്ടില്‍ ഒരുപിടി മരുന്നുകളുടെ മാത്രം ബലത്തില്‍ ജീവിതം ഉന്തി നീക്കുന്നത്.

ഇരുവൃക്കകളും തകറാറിലായി ഹൃദ്രോഗത്തിന്‍റെ പിടിയില്‍ പരസഹായമില്ലാതെ മുന്നോട്ടുപോകാനാവില്ലെന്ന നിലയിലാണ് ജീവിതം. ഒപ്പമുള്ള ഭാര്യ ഫസീലയ്ക്ക് അസ്ഥിരോഗവും ആമവാതവുമാണ്. മക്കള്‍ ഒപ്പമില്ല. ഒരു തുണ്ടുഭൂമിയില്ല. പുറത്തിറങ്ങി ഒരു ജോലി ചെയ്തു ജീവസന്ധാരണത്തിനു് മാര്‍ഗമില്ല. ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് ചികില്‍സ. പ്രതിദിനം 36 മരുന്നുകളുടെ പിന്‍ബലമാണുള്ളത്. ബഷീര്‍ബാബുവിന് വേണ്ടി പൊതുപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെയുംമറ്റും സഹായം അഭ്യര്‍ഥിക്കുന്നുണ്ട്. ബഷീറിന് കൈത്താങ്ങാകാം, അദ്ദേഹത്തെ സഹായിക്കാം

Basheerbabu Acc. no.417 860 010 50, IFSC. SBIN0011924, BRANCH BHARANIKAVU, G PAY. 755 808 4898

Advertisement