കരുനാഗപ്പള്ളി സിവിൽ സപ്ലൈസ് (ദേശീയ ഭക്ഷ്യ ഭദ്രതാ ) ഗോഡൗണ്‍ സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ ഞെട്ടി, ഇതേത് കാലത്തെ ഓഫീസ്

Advertisement

കരുനാഗപ്പള്ളി. മാളിയേക്കല്‍ റെയില്‍വേ മേല്‍പ്പാലത്തിന്‍റെ നിര്‍മ്മാണപുരോഗതി വിലയിരുത്താന്‍ എത്തിയ ജില്ലാ കലക്ടര്‍ അടുത്ത സര്‍ക്കാര്‍ ഓഫീസിന് പണികൊടുക്കുമെന്നാരു കണ്ടു. പാലത്തിന് ചേര്‍ന്ന സിവിൽ സപ്ലൈസ് എൻ എഫ്.സി.എ യുടെ കരുനാഗപ്പള്ളി ഗോഡൗണ്‍ സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ എന്‍ ദേവിദാസന് കാണാനായത് അനാസ്ഥയുടെ ഉദാഹരണങ്ങള്‍.

മൊബൈലില്‍ നോക്കിയിരിക്കുന്ന ജീവനക്കാര്‍, അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ജീവനക്കാര്‍ ഒപ്പിട്ടിട്ട് ദിവസങ്ങള്‍. എഫ്.സി.ഐയുടെ ചുമതലയുള്ള ഓഫീസറാകട്ടെ അവധിയിലാണ്. എന്നാല്‍ അവധി രേഖപ്പെടുത്തിയിട്ടില്ല. ചുരുക്കിപ്പറഞ്ഞാല്‍ നാഥനില്ലത്ത അവസ്ഥ. പണ്ടു കാലത്ത് കേട്ടറിഞ്ഞ സര്‍ക്കാര്‍ ഓഫീസിന്റെ നേര്‍ക്കാഴ്ചയാണ് ഇവിടെക്കണ്ടത്.

സിവില്‍ സപ്ലൈസിന്റെ നിയന്ത്രണത്തിലാണ് ഗോഡൗണ്‍. ജില്ലാ കളക്ടര്‍ ദേവീദാസിന് ഓഫീസിന്റെ നേര്‍ക്കാഴ്ച വ്യക്തമായി. ജീവനക്കാരുടെ അനാസ്ഥയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. കളക്ടറുടെ അപ്രതീക്ഷിത സന്ദര്‍ശനം ജീവനക്കാര്‍ പ്രതീക്ഷിച്ചുമില്ല. റയില്‍വേ മ്യേല്‍പ്പാലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് ജില്ലാ കളക്ടര്‍ എത്തിയത്. ഇതേ സമയം വേതനവര്‍ധനവ് പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ച് ചുമട്ടു തൊഴിലാളലകള്‍ കളക്ടര്‍ക്ക് നിവേദനവും നല്‍കി

Advertisement

3 COMMENTS

  1. FCi ഏതാണ് സിവിൽ സപ്ലൈ ഗോഡൗൻ ഏതാണ് എന്നറിയാത്തവന്മാരാണ് വാർത്ത ഉണ്ടാക്കാൻ നടക്കുന്നത്.

  2. FCi ഏതാണ് സിവിൽ സപ്ലൈ ഗോഡൗൻ ഏതാണ് എന്നറിയാത്തവന്മാരാണ് വാർത്ത ഉണ്ടാക്കാൻ നടക്കുന്നത്.

  3. FCI വേറെ NFSA ഗോഡൗൻ വേറെ. പലഭാഗത്തും FCI എന്നാണ് പറയുന്നത്. അത് തീർത്തും തെറ്റാണ്. FCI എന്നാൽ Food Corporation of India. ഒരു കേന്ദ്രസർക്കാർ സ്ഥാപനം. കളക്ടർ വന്നത് സംസ്ഥാന സർക്കാർ കീഴിലുള്ള NFSA ഗോഡൗണിൽ ആണ്. തെറ്റായ വാർത്ത നൽകി സ്ഥാപനത്തെ അപകീർത്തിപ്പെടുത്തരുത്.

Comments are closed.