കാരാളിമുക്ക് ജനകീയ സമിതി പാലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി

Advertisement

കാരാളിമുക്ക്. അന്താരാഷ്ട്രയുദ്ധനിയമങ്ങൾ ലംഘിച്ച് കൊണ്ട് ഇസ്രയേൽ പാലസ്തീനെതിരെ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് സി.ആർ. മഹേഷ് എം.എൽ.എ ആവശ്യപ്പെട്ടു. ആശുപത്രികൾക്കും സ്ത്രീകൾക്കുംകുട്ടികൾക്കും ഏത് യുദ്ധത്തിലും പരിരക്ഷ ഒരുക്കാറുണ്ട്. എന്നാൽ ഇതെല്ലാംകാറ്റിൽ പറത്തിയാണ് ഇസ്രേൽ പാലസ്തീനിൽ കൂട്ടക്കൊല നടത്തുന്നതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. ഇൻഡ്യ എന്നും പാലസ്തീനൊപ്പമാണ് നിന്നിട്ടുള്ളതെന്നും പാർശ്വവൽക്കരിക്കപെടുന്നവർക്കുംപീഢിതർക്കും ഇരകൾക്കും അവശർക്കും ഒപ്പം നിൽക്കുന്നതാണ് ഇൻഡ്യയുടെ പാരമ്പര്യ നയമെന്നും എന്നാൽ ഇന്നത്തെ ഭരണാധികരികൾ ഇതിനെതിരെ സ്വീകരിച്ച നിലപാടുകൾ തിരുത്തപ്പെടണമെന്നും സി.ആർ.മഹേഷ് എം.എൽ.എ ആവശ്യപ്പെട്ടു.

കാരാളിമുക്ക് ജനകീയ സമിതി നടത്തിയ പാലസ്തീൻ ഐക്യദാർഢ്യ റാലിയും സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് സി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി. കെ.ഗോപൻ മുഖ്യപ്രഭാഷണം നടത്തി. വഴുതാനത്ത് ബാലചന്ദ്രൻ ,വൈ. ഷാജഹാൻ, ശ്യാം സുന്ദർ, സുരേഷ് ചന്ദ്രൻ , തനിമ മുഹമ്മദ് കുഞ്ഞ്, ഉല്ലാസ് കോവൂർ സി.കെ.ഗോപി, ഉഷാലയം ശിവരാജൻ , റെജില, വി.മാധവൻ പിള്ള ,സലിം മൗലവി, ഇ.കെ. സുലൈമാൻ ദാരിമി, ടി.രാധാകൃഷ്ണൻ , കാരാളി.വൈ.എ. സമദ് ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു